ഇത്രയുള്ളു കാര്യം, എന്താണ് റിഷഭ് പന്ത് എന്ന് എണ്ണിയെണ്ണി പറഞ്ഞ് ആശിഷ് നെഹ്‌റ; ലോക കപ്പ് കളിപ്പിച്ചില്ലേല്‍ തിരിച്ചടി

ഇന്ത്യന്‍ ടീമില്‍ മൂന്ന് മാച്ച് വിന്നര്‍മാരാണ് ഉള്ളത്. വിരാട് കോഹ് ലി, രോഹിത് ശര്‍മ, ജസ്പ്രിത് ഭൂമ്ര എന്നിവരാണ് അവര്‍
ഇത്രയുള്ളു കാര്യം, എന്താണ് റിഷഭ് പന്ത് എന്ന് എണ്ണിയെണ്ണി പറഞ്ഞ് ആശിഷ് നെഹ്‌റ; ലോക കപ്പ് കളിപ്പിച്ചില്ലേല്‍ തിരിച്ചടി

ലോക കപ്പ് ടീമില്‍ ആരെല്ലാം ഉള്‍പ്പെടണം എന്ന ചര്‍ച്ചയാണ് രാജ്യത്ത് നടക്കുന്നത്. ആ സമയമാണ്. ഈ സമയം, റിഷഭ് പന്തിനെ എന്തുകൊണ്ട് ടീമില്‍ ഉള്‍പ്പെടുത്തണം എന്നതിന്റെ കാരണം എണ്ണിയെണ്ണി പറഞ്ഞ് എത്തുകയാണ് ഇന്ത്യന്‍ മുന്‍ പേസര്‍ ആശിഷ് നെഹ്‌റ. മാച്ച് വിന്നറാണ്, ബാക്ക് അപ്പ് ഓപ്പണറാണ്, അനായാസേന സിക്‌സുകള്‍ പറത്താന്‍ പ്രാപ്തനായ താരമാണ് എന്നതെല്ലാമാണ് നെഹ്‌റ ചൂണ്ടിക്കാണിക്കുന്നത്. 

ടീമിന് തന്റേതായ സംഭാവന നല്‍കുന്നവര്‍ ഉണ്ടാവും. എന്നാല്‍ ലോക കപ്പ് പോലെ വലിയ ടൂര്‍ണമെന്റ് വരുമ്പോള്‍ മാച്ച് വിന്നര്‍മാരാണ് അവിടെ വരേണ്ടത്. എക്‌സ് ഫാക്ടേഴ്‌സുള്ള കളിക്കാരാണ് വേണ്ടത്. സംഭാവന നല്‍കുന്ന താരം മാത്രമല്ല, മികച്ച മാച്ച് വിന്നറാണ് പന്തെന്നും നെഹ്‌റ പറയുന്നു. 

ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ ധവാനെ മാറ്റി നിര്‍ത്തിയാല്‍, ആദ്യ ഏഴില്‍ ഒരു ഇടംകയ്യന്‍ ബാറ്റ്‌സ്മാനും ഉണ്ടാവില്ല. ഇടംകയ്-വലംകൈ ബാറ്റ്‌സ്മാന്‍മാരുടെ കോമ്പിനേഷന്‍ നമുക്ക് വേണം. അവിടെ പന്ത് അനുയോജ്യനാണെന്നതാണ് നെഹ്‌റ ചൂണ്ടിക്കാണിക്കുന്ന മറ്റൊന്ന്. 

ബാറ്റിങ് ഓര്‍ഡറില്‍ ഒന്ന് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളില്‍ യഥേഷ്ടം ബാറ്റ് ചെയ്യാന്‍ പന്തിനാവും. ഇത് പന്തിനെ സാഹചര്യത്തിന് യോജിക്കും വിധം ഉപയോഗിക്കാനുള്ള അവസരം ടീമിനം നല്‍കും. അനായാസേന സിക്‌സ് പറത്താനുള്ള കഴിവാണ് പന്തിന്റെ മറ്റൊരു സവിശേഷത. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ പന്തിന്റെ പേടിയില്ലാത്ത നില്‍പ്പ് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നും നെഹ്‌റ പറയുന്നു. 

ബിഗ് ഹിറ്റുകള്‍ പറത്തുന്നതിലെ കഴിവില്‍ രോഹിത് ശര്‍മയ്ക്ക് പിന്നില്‍ പന്തുണ്ട്. ലോക കപ്പില്‍ ഇന്ത്യയ്ക്ക് ആ കഴിവ് നിരവധി തവണ വേണ്ടിവരും. ഒറ്റയ്ക്ക് ടീമിനെ ജയിപ്പിക്കുവാനുള്ള കഴിവും പന്തിനുണ്ട്. ആരെയും കുറച്ചു കാണുകയല്ല. എന്നാല്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ മൂന്ന് മാച്ച് വിന്നര്‍മാരാണ് ഉള്ളത്. വിരാട് കോഹ് ലി, രോഹിത് ശര്‍മ, ജസ്പ്രിത് ഭൂമ്ര എന്നിവരാണ് അവര്‍. മറ്റൊരു താരത്തെ മാച്ച് വിന്നറായി ഞാന്‍ പരിഗണിക്കുന്നത് പന്തിനെയാണെന്നും നെഹ്‌റ പറഞ്ഞു. 

അമ്പാട്ടി റായിഡു, കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തിക് എന്നിവര്‍ മികച്ച കളിക്കാരാണ്. പക്ഷേ ഒരേ വിഭാഗത്തില്‍പ്പെടുന്നവരാണ് അവര്‍. പന്തിലുള്ളത് പോലെ എക്‌സ് ഫാക്ടേഴ്‌സ് നിറഞ്ഞ കളിക്കാരെയാണ് നമുക്ക് വേണ്ടത്. പന്തിന്റെ തേര്‍ഡ് ഓപ്പണറായും പരിഗണിക്കാം. അപ്പോള്‍ ദിനേശ് കാര്‍ത്തിക്കിനെ മധ്യനിരയില്‍ ഇറക്കുവാനാവും. 

എന്നാല്‍ പന്തിനേയും ദിനേശ് കാര്‍ത്തിക്കിനേയും ധോനിയേയും ഉള്‍പ്പെടുത്തി 15 അംഗ ടീമിനെ കളിപ്പിക്കുന്നത് ഗുണം ചെയ്യില്ലെന്നും നെഹ്‌റ പറയുന്നു. മനീഷ് പാണ്ഡേയേയും, ശ്രേയസ് അയ്യറേയും പരിഗണിക്കുന്നത് പകരം പന്തിനേയും ദിനേശ് കാര്‍ത്തിക്കിനേയും പരിഗണിച്ചാല്‍ ഇവരെ രണ്ട് പേരേയും സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരായി പരിഗണിക്കേണ്ടി വരും. എന്തിന് കാര്യങ്ങള്‍ ഇങ്ങനെ സങ്കീര്‍ണമാക്കുന്നുവെന്നും നെഹ്‌റ ചോദിക്കുന്നു. സ്റ്റംപിന് പിന്നില്‍ ധോനിയെ പോലൊരു താരം ഉള്ളപ്പോള്‍ മറ്റ് രണ്ട് പേരേയും സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരായി പരിഗണിക്കണം എന്ന് നെഹ്‌റ ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com