ജനുവരി 14ന് കൈവിട്ടുപോയി, ഫെബ്രുവരി 14ന് പിടിച്ചെടുത്തു, അതും കപില്‍ദേവിന്റെ മൂക്കിന്‍തുമ്പില്‍ നിന്നും 

ഫെബ്രുവരി പതിനാല് വരെ സൗത്ത് ആഫ്രിക്കന്‍ താരത്തിന് അതിനായി കാത്തിരിക്കേണ്ടി വന്നു
ജനുവരി 14ന് കൈവിട്ടുപോയി, ഫെബ്രുവരി 14ന് പിടിച്ചെടുത്തു, അതും കപില്‍ദേവിന്റെ മൂക്കിന്‍തുമ്പില്‍ നിന്നും 

കപില്‍ ദേവിന്റെ മൂക്കില്‍ തുമ്പില്‍ നിന്നും ഡെയില്‍ സ്റ്റെയിന്‍ ആ റെക്കോര്‍ഡ് ഇങ്ങെടുത്തു. ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരുടെ ക്ലബില്‍
കപില്‍ ദേവിനെ പിന്നിലാക്കി സ്റ്റെയിന്‍ മുന്നിലേക്ക് കയറി. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ഒഷാണ്ഡ പിയുമല്‍ ഫെര്‍നാന്‍ഡോയെ പുറത്താക്കിയാണ് സ്റ്റെയിനിന്റെ ചരിത്ര നേട്ടം. 

ഇതോടെ സൗത്ത് ആഫ്രിക്കന്‍ താരത്തിന്റെ ടെസ്റ്റ് വിക്കറ്റ് നേട്ടം 435ലേക്കെത്തി. 131 ടെസ്റ്റില്‍ നിന്നുമാണ് കപില്‍ദേവ് 434 വിക്കറ്റ് വീഴ്ത്തിയത്. കപില്‍ദേവിനേക്കാള്‍ 39 മത്സരങ്ങള്‍ കുറവ് മത്സരം കളിച്ചാണ് സ്റ്റെയിനിന്റെ നേട്ടം. നേരത്ത, ജനുവരിയില്‍ പാകിസ്താനെതിരായ ടെസ്റ്റിനിടെ കപില്‍ദേവിന്റെ റെക്കോര്‍ഡ് മറികടക്കുന്നതിന് അടുത്തെത്തിയിരുന്നു സ്‌റ്റെയിന്‍. എന്നാല്‍ നേട്ടത്തിനായി താരത്തിന് കൃത്യം ഒരു മാസം കാത്തിരിക്കേണ്ടി വന്നു. 

ജനുവരി 14ന് പാകിസ്താനെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാം ദിനം പാകിസ്താന്‍
ഇന്നിങ്‌സിന് അവസാനം കുറിച്ചുള്ള ഒരു വിക്കറ്റ് നേടാനായിരുന്നു എങ്കില്‍ അന്ന് തന്നെ സ്റ്റെയിനിന് കപിലിന്റെ റെക്കോര്‍ഡിന് ഒപ്പമെത്താമായിരുന്നു. എന്നാല്‍ ഫെബ്രുവരി പതിനാല് വരെ സൗത്ത് ആഫ്രിക്കന്‍ താരത്തിന് അതിനായി കാത്തിരിക്കേണ്ടി വന്നു. 108 ടെസ്റ്റില്‍ നിന്നും 421 വിക്കറ്റ് വീഴ്ത്തിയ സൗത്ത് ആഫ്രിക്കയുടെ പൊള്ളോക്കിനെ സ്‌റ്റെയിന്‍ നേരത്തെ മറികടന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com