ലോകത്തെ ഇവര്‍ പിടിച്ചിരുത്തിയില്ലേ, ഇവര്‍ക്കായി വോട്ട് ചെയ്യണമെന്ന് ഇന്ത്യന്‍ നായകന്‍

2018ലെ മികച്ച പ്രകടനം വിലയിരുത്തിയാണ് ഇരുവരുടേയും പേര് വോട്ടിങ്ങിലേക്ക് എത്തിയത്
ലോകത്തെ ഇവര്‍ പിടിച്ചിരുത്തിയില്ലേ, ഇവര്‍ക്കായി വോട്ട് ചെയ്യണമെന്ന് ഇന്ത്യന്‍ നായകന്‍

യുവതാരം റിഷഭ് പന്തിനും, പേസര്‍ ജസ്പ്രിത് ബൂമ്രയ്ക്കും വേണ്ടി വോട്ട് ചെയ്യാന്‍ ആരാധകരോട് ആവശ്യപ്പെട്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഓണേഴ്‌സ് അവാര്‍ഡിനായുള്ള വോട്ടിങ്ങിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ രണ്ട് താരങ്ങള്‍ ഉള്‍പ്പെട്ടത്. 

2018ലെ മികച്ച പ്രകടനം വിലയിരുത്തിയാണ് ഇരുവരുടേയും പേര് വോട്ടിങ്ങിലേക്ക് എത്തിയത്. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയ്ക്കായി എതിരാളികളെ നിഷ്പ്രഭമാക്കിയാണ് ബൂമ്രയുടെ കളി. കഴിഞ്ഞ വര്‍ഷം 48 ടെസ്റ്റ് വിക്കറ്റുകളാണ് ബൂമ്ര വീഴ്ത്തിയത്. ടെസ്റ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ മികവിന് പിന്നില്‍ ബൂമ്ര യുടെ നിര്‍ണായക പങ്കുണ്ട്. 

ഇംഗ്ലണ്ടില്‍ ആദ്യമായി സെഞ്ചുറി നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ പന്ത് വിക്കറ്റിന് പിന്നിലും തന്റെ കഴിവ് കാട്ടിയ വര്‍ഷമാണ് 2018. 11 ക്യാച്ചുകള്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ എടുത്ത ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായി പന്ത്. ലോകത്തെ പിടിച്ചിരുത്തിയ പ്രകടനങ്ങള്‍, ഇവര്‍ക്ക് വോട്ട് ചെയ്യൂ എന്ന് പറഞ്ഞാണ് ഇന്ത്യന്‍ നായകന്‍ ട്വീറ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com