നിങ്ങളുടേത് കപടമുഖമാണ്, സാനിയയ്ക്ക് നേരെ അധിക്ഷേപം, പുല്‍വാമ ആക്രമണത്തെ അപലപിച്ചതിന് പിന്നാലെ

അപലപിച്ച് പോസ്റ്റ് ചെയ്ത് സെലിബ്രിറ്റികള്‍ ഞങ്ങളുടെ ദേശസ്‌നേഹം തെളിയിക്കണം എന്ന വാദത്തോട് യോജിക്കുന്നില്ലെന്ന് സാനിയ പറഞ്ഞു
നിങ്ങളുടേത് കപടമുഖമാണ്, സാനിയയ്ക്ക് നേരെ അധിക്ഷേപം, പുല്‍വാമ ആക്രമണത്തെ അപലപിച്ചതിന് പിന്നാലെ

പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് പ്രതികരിച്ചില്ലെന്ന രീതിയിലെ അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. അപലപിച്ച് പോസ്റ്റ് ചെയ്ത് സെലിബ്രിറ്റികള്‍ ഞങ്ങളുടെ ദേശസ്‌നേഹം തെളിയിക്കണം എന്ന വാദത്തോട് യോജിക്കുന്നില്ലെന്ന് സാനിയ പറഞ്ഞു. എന്നാല്‍ പുല്‍വാമ ആക്രമണത്തില്‍ പ്രതികരണവുമായി എത്തിയ സാനിയയ്ക്ക് നേരെ ഒരു വിഭാഗം സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തുന്നു. സാനിയയുടെ പ്രതികരണം സത്യസന്ധമല്ലെന്ന് പറഞ്ഞാണ് അധിക്ഷേപം.

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് ദേശസ്‌നേഹം തെളിയിക്കേണ്ട കാര്യമില്ല. സമൂഹമാധ്യമങ്ങളില്‍ വന്ന് ശബ്ദമുയര്‍ത്തിയിട്ട് വേണ്ട എനിക്ക് തീവ്രവാദത്തിനെതിരെ നിലപാടെടുക്കാന്‍. തീവ്രവാദത്തിനും അത് പ്രചരിപ്പിക്കുന്നവര്‍ക്കും എതിരാണ് നമ്മള്‍. ഞാന്‍ എന്റെ രാജ്യത്തിന് വേണ്ടി കളിക്കുന്നു. എന്റെ രാജ്യത്തിന് വേണ്ടി വിയര്‍പ്പൊഴുക്കുന്നു. എന്റെ രാജ്യത്തെ അങ്ങിനെയാണ് ഞാന്‍ സേവിക്കുന്നതെന്ന് സാനിയ തന്റെ പ്രസ്താവനയില്‍ പറയുന്നു. 

കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബത്തിനൊപ്പമാണ് എന്റെ മനസ്. നമ്മെ സംരക്ഷിച്ച് ജീവന്‍ നല്‍കിയ അവരാണ് യഥാര്‍ഥ ഹീറോകള്‍. ഫെബ്രുവരി 14 ഇന്ത്യക്കാര്‍ക്ക് കറുത്ത ദിനമാണ്. ഇനിയൊരിക്കല്‍ കൂടി ഇങ്ങനെയൊരു ദിനം നമുക്കുണ്ടാവരുത്. എത്ര അപലപിച്ചിട്ടും കാര്യമില്ല. ഇത് നമ്മള്‍ മറക്കുവാനും പൊറുക്കുവാനും പോകുന്നില്ല. എങ്കിലും ഞാന്‍ സമാധാനത്തിന് വേണ്ടിയാണ് പ്രാര്‍ഥിക്കുന്നത്. 

നമുക്കുള്ളിലെ രോക്ഷം വഴികളിലൂടെ പ്രകടിപ്പിക്കുവാന്‍ സാധിക്കണം. മറ്റ് ജനങ്ങളെ ദ്രോഹിക്കുന്നത് കൊണ്ട് നമുക്കൊന്നും നേടാനാവുന്നില്ല. സെലിബ്രിട്ടികളെ കുറ്റം പറഞ്ഞ് സമയം കളയുന്നതിന് പകരം എങ്ങിനെ രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യാം എന്ന് ചിന്തിക്കണം എന്നും സാനിയ പറയുന്നു. നിങ്ങള്‍ നിങ്ങള്‍ക്കാവുന്നത് ചെയ്യൂ, ഞങ്ങളും ചെയ്യുന്നു, സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കാതെയെന്നും സാനിയ ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com