ആന്‍ഫീല്‍ഡിലെത്തി പിടിച്ചുകെട്ടി; സമനില പൂട്ടില്‍ ലിവര്‍പൂളിനെ സമ്മര്‍ദ്ദത്തിലാക്കി ബയേണ്‍

ആദ്യ പകുതിയില്‍ മനേയ്ക്ക് ലഭിച്ച അവസരങ്ങള്‍ മുതലെടുത്ത് ഗോള്‍ വല ചലിപ്പിക്കുവാനാവാതെ റെഡ്‌സ് ആരാധകരെ നിരാശരാക്കി
ആന്‍ഫീല്‍ഡിലെത്തി പിടിച്ചുകെട്ടി; സമനില പൂട്ടില്‍ ലിവര്‍പൂളിനെ സമ്മര്‍ദ്ദത്തിലാക്കി ബയേണ്‍

ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെ ആന്‍ഫീല്‍ഡില്‍ പിടിച്ചുകെട്ടി ബയേണ്‍. ലിവര്‍പൂളിനൊപ്പം സന്ദര്‍ഷകര്‍ കട്ടയ്ക്ക് നിന്നപ്പോള്‍ അവസാന പതിനാറിലെ ആദ്യ പാദം ഗോള്‍രഹിത സമനിലയായി അവസാനിച്ചു. ആദ്യ പകുതിയില്‍ മനേയ്ക്ക് ലഭിച്ച അവസരങ്ങള്‍ മുതലെടുത്ത് ഗോള്‍ വല ചലിപ്പിക്കുവാനാവാതെ റെഡ്‌സ് ആരാധകരെ നിരാശരാക്കി. 

മതിപ് സെല്‍ഫ് ഗോളിലൂടെ കളിയുടെ തുടക്കത്തില്‍ തന്നെ ബയേണിന് മുന്‍തൂക്കം നേടിക്കൊടുക്കുമെന്ന അവസ്ഥ മുന്നിലെത്തിയിരുന്നു. മതിപിന്റെ ക്ലിയറന്‍സാണ് അവിടെ പിഴച്ചത്. ആറ് അടി അകലെ നിന്നുള്ള ഫിര്‍മിനോയുടെ ക്രോസും ഗോളായി മാറ്റുന്നതില്‍ മതിപ് പരാജയപ്പെട്ടു. 

രണ്ടാം പകുതിയില്‍ പ്രതിരോധത്തില്‍ ജര്‍മന്‍ ചാമ്പ്യന്‍സ് മികച്ചു നിന്നതോടെ ആന്‍ഫീല്‍ഡില്‍ പോര് മുറുകി. 85ാം മിനിറ്റില്‍ മനേയുടെ ഹെഡര്‍ ഗോള്‍പോസ്റ്റിന് അടുത്തെത്തിയെങ്കിലും വല കുലുങ്ങിയില്ല. രണ്ട് ഷോട്ട് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ മാത്രമാണ് ലിവര്‍പൂളില്‍ നിന്നും വന്നത്. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ നോക്കൗട്ട് ഘട്ടത്തിലെ ആദ്യ പാദത്തില്‍ 31 വട്ടം ഹോം ഗ്രൗണ്ട് ടീമുകള്‍ ഗോള്‍രഹിത സമനില വഴങ്ങിയിട്ടുണ്ട്. അവയില്‍ 10 വട്ടം മാത്രമാണ് ആ ടീമുകള്‍ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com