കണ്ണടച്ച് ബാറ്റ് ചെയ്തിട്ടുണ്ടെന്ന് സച്ചിന്റെ വെളിപ്പെടുത്തല്‍, അതും 2011ലെ ലോക കപ്പ് സമയത്ത്

തന്റെ ആത്മകഥയായ പ്ലേയിങ് ഇറ്റ് മൈ വേയിലാണ് സച്ചിന്‍ ഇതിനെ കുറിച്ച് എഴുതുന്നത്
കണ്ണടച്ച് ബാറ്റ് ചെയ്തിട്ടുണ്ടെന്ന് സച്ചിന്റെ വെളിപ്പെടുത്തല്‍, അതും 2011ലെ ലോക കപ്പ് സമയത്ത്

ബാറ്റുകൊണ്ട് സച്ചിന് ചെയ്യാന്‍ സാധിക്കാത്ത അത്ഭുതങ്ങളുണ്ടോ? 2011 ലോക കപ്പ് സമയത്തെ പ്രാക്ടീസ് സെഷനില്‍ അങ്ങിനെയൊരു അത്ഭുതം കാട്ടിയതിനെ കുറിച്ച് പറയുകയാണ് സച്ചിന്‍ ഇപ്പോള്‍. കണ്ണടച്ചാണ് സച്ചിന്‍ ബാറ്റ് ചെയ്തത്. 

തന്റെ ആത്മകഥയായ പ്ലേയിങ് ഇറ്റ് മൈ വേയിലാണ് സച്ചിന്‍ ഇതിനെ കുറിച്ച് എഴുതുന്നത്. ലോക കപ്പിലെ വിന്‍ഡിസിനെതിരായ മത്സരത്തിന്റെ തലേദിവസത്തെ പ്രാക്ടീസ് സെഷനായിരുന്നു അത്. നെറ്റ്‌സില്‍ എനിക്ക് ത്രോ ഡൗണ്‍സുമായി നിന്നത് കോച്ച് ഗാരി കിര്‍സ്റ്റണ്‍. പരിശീലനം അവസാനിപ്പിക്കുവാനുള്ള സമയമായപ്പോഴാണ് അങ്ങിനെയൊരു ആശയം എന്റെ മനസിലേക്ക് വന്നത്. 

ആറ് ഡെലിവറികള്‍ കണ്ണടച്ചാണ് ഞാന്‍ നേരിട്ടത്. ബൗളര്‍ പന്ത് റിലീസ് ചെയ്തത് കണ്ടതിന് ശേഷം ഞാന്‍ കണ്ണടച്ചു ഷോട്ട് കളിച്ചു. ഇതിന് ശേഷം ഞാന്‍ ഗാരിയോട് അഭിപ്രായം ചോദിച്ചു. ഒരു വ്യത്യാസവും തോന്നിയില്ലെന്നായിരുന്നു ഗാരിയുടെ മറുപടി. കണ്ണടച്ചാണ് ഞാന്‍ കളിച്ച്ത് എന്ന് കേട്ടപ്പോള്‍ ഗാരി ശരിക്കും ഞെട്ടി. 

ബോള്‍ റിലീസ് ചെയ്യുമ്പോള്‍, ഔട്ട് സ്വിങ്ങറാണ് വരുന്നത് എന്ന് മനസിലാക്കി ഞാന്‍ പന്ത് വരുന്ന വഴി എന്റെ മനസില്‍ കണക്കു കൂട്ടിയെന്നാണ് സച്ചിന്‍ എഴുതുന്നത്. ഇതുകൊണ്ടും തീര്‍ന്നില്ല. ഷോട്ട് കളിച്ചതിന് ശേഷവും ഞാന്‍ കണ്ണടച്ചു. എന്നിട്ട് പന്ത് ബാറ്റിന്റെ ഏത് പൊസിഷനിലാണ് കൊണ്ടതെന്ന് കണക്കു കൂട്ടി ഏത് ഭാഗത്തേക്കാണ് പന്ത് പോയതെന്ന് ഫീല്‍ഡര്‍മാരോട് താന്‍ പറഞ്ഞതായും സച്ചിന്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com