വലിയ അനീതിയാണ് ഞാന്‍ അന്ന് നേരിട്ടത്; ബാറ്റ് ചെയ്യാന്‍ അനുവദിക്കാതിരുന്നതിനെ കുറിച്ച് കോഹ് ലി

ഒരിക്കല്‍ തന്നെ ബാറ്റ് ചെയ്യാന്‍ അനുവദിക്കാതിരുന്ന അനീതിയെ കുറിച്ച് പറയുകയാണ് കോഹ് ലി ആരാധകരോട്
വലിയ അനീതിയാണ് ഞാന്‍ അന്ന് നേരിട്ടത്; ബാറ്റ് ചെയ്യാന്‍ അനുവദിക്കാതിരുന്നതിനെ കുറിച്ച് കോഹ് ലി

ടെസ്റ്റിലും ഏകദിനത്തിലും റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയാണ് വിരാട് കോഹ് ലി 2018 അവസാനിപ്പിക്കുന്നത്. 2018ല്‍ എല്ലാ ഫോര്‍മാറ്റില്‍ നിന്നും 2735 റണ്‍സ് ഇന്ത്യന്‍ നായകന്‍ സ്‌കോര്‍ ചെയ്തു. 11 സെഞ്ചുറിയും നേടി. ഒരു കലണ്ടര്‍ വര്‍ഷം ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ ടെസ്റ്റ് ജയിക്കുന്ന ഏഷ്യയിലെ ആദ്യ നായകനുമായി കോഹ് ലി. എന്നാല്‍ ഒരിക്കല്‍ തന്നെ ബാറ്റ് ചെയ്യാന്‍ അനുവദിക്കാതിരുന്ന അനീതിയെ കുറിച്ച് പറയുകയാണ് കോഹ് ലി ആരാധകരോട്. 

തന്റെ ഔദ്യോഗിക ആപ്പിലൂടെയുള്ള അഭിമുഖത്തിലായിരുന്നു കുട്ടിക്കാലത്ത് നേരിട്ട അനീതിയെ കുറിച്ച് കോഹ് ലി പറഞ്ഞത്. എനിക്ക് ക്രിക്കറ്റിനോടുള്ള അഭിനിവേശം എന്തെന്ന് എന്റെ സഹോദരനും സുഹൃത്തുക്കള്‍ക്കും അറിയാമായിരുന്നു. എന്നെ ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും നിര്‍ത്തിയതിന് ശേഷം, എന്റെ ബാറ്റിങ് സമയമായി കഴിയുമ്പോള്‍ അവരെല്ലാം കളി നിര്‍ത്തി പോകും. എന്നെ അത് വല്ലാതെ കരയിച്ചിരുന്നു. 

എന്നേക്കാള്‍ ഏഴ് വയസിന് മൂത്തതാണ് സഹോദരന്‍. അദ്ദേഹത്തിന് ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ചേരണം എന്നതായിരുന്നു കുട്ടിക്കാലത്തെ എന്റെ ആഗ്രഹം.  എന്നാല്‍ ഞാന്‍ കുഞ്ഞാണെന്ന കാരണം പറഞ്ഞ് അവരെന്നെ അവഗണിക്കുകയായിരുന്നു പതിവ്. 

ഇന്ത്യന്‍ ടീമിനുള്ളിലേക്ക് വരുമ്പോള്‍, ഒരു സീനിയര്‍ താരമായി ഒരിക്കലും തനിക്ക് മറ്റ് താരങ്ങളോട് ഇടപഴകാന്‍ സാധിക്കില്ലെന്നും കോഹ് ലി പറയുന്നു. അവരെനിക്ക് എത്ര ബഹുമാനം നല്‍കിയാലും എനിക്ക് അങ്ങിനെ പെരുമാറാന്‍ സാധിക്കില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com