'കളി അറിയുന്നവര്‍ക്ക് മികച്ചത് എന്റെ ഗോള്‍ തന്നെ'; സലയേയും ഫിഫയേയും കുത്തി ക്രിസ്റ്റ്യാനോ

ഞാന്‍ നേടിയത് പോലൊരു ഗോള്‍ നേടാന്‍ എത്രമാത്രം ബുദ്ധിമുട്ടാണ് എന്ന് കളി അറിയുന്നവര്‍ക്ക് അറിയാം.
'കളി അറിയുന്നവര്‍ക്ക് മികച്ചത് എന്റെ ഗോള്‍ തന്നെ'; സലയേയും ഫിഫയേയും കുത്തി ക്രിസ്റ്റ്യാനോ

പുസ്‌കാസ് അവാര്‍ഡിനായി ഫിഫ തെരഞ്ഞെടുത്ത ലിവര്‍പൂള്‍ താരം മുഹമ്മദ് സലയുടെ ഗോള്‍ കണ്ട് സലയുടെ ആരാധകര്‍ പോലും നെറ്റിചുളിച്ച് പോയിരുന്നു. അതിലും മികച്ച ഗോളുകള്‍ സല തന്നെ അടിച്ചിട്ടുണ്ടെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടി. നാളുകള്‍ പിന്നിട്ടു കഴിഞ്ഞപ്പോള്‍ ഈ സംഭവം വീണ്ടുമെടുത്ത് സലയേയും ഫിഫയേയും കുത്തുകയാണ് യുവന്റ്‌സ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. 

ഗ്ലോബല്‍ സോസര്‍ അവാര്‍ഡില്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച താരത്തിനുള്ള അവാര്‍ഡ് നേടിയതിന് ശേഷം സംസാരിക്കുകയായിരുന്നു ക്രിസ്റ്റ്യാനോ. ഫുട്‌ബോളിനെ കുറിച്ച് കൂടുതല്‍ അറിയുന്നവരായിരുന്നു ഫിഫ എക്‌സിക്യൂട്ടീവ്‌സ് എങ്കില്‍ പുസ്‌കാസ് അവാര്‍ഡ് തനിക്ക് ലഭിച്ചേനെയെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.  

ഞാന്‍ നേടിയത് പോലൊരു ഗോള്‍ നേടാന്‍ എത്രമാത്രം ബുദ്ധിമുട്ടാണ് എന്ന് കളി അറിയുന്നവര്‍ക്ക് അറിയാം. കരിയറില്‍ 700ന് അടുത്ത് ഗോളുകള്‍ ഞാന്‍ നേടി. എന്നാല്‍ ആ ഗോളാണ് മികച്ചത്. അതില്‍ എനിക്ക് പ്രശ്മുള്ള ഒന്നേയുള്ളു. എന്റെ ഇപ്പോഴത്തെ ടീമിനെതിരെയാണ് ഞാനത് നേടിയത് എന്നും ദുബൈയില്‍ നടന്ന അവാര്‍ഡ് ദാനചടങ്ങില്‍ ക്രിസ്റ്റിയാനോ പറഞ്ഞു. 

ചാമ്പ്യന്‍സ് ലീഗിലെ കഴിഞ്ഞ സീസണിലായിരുന്നു യുവന്റ്‌സിനെതിരെ റയലിന് വേണ്ടി ക്രിസ്റ്റ്യാനോയുടെ ബൈസിക്കിള്‍ കിക്ക് വരുന്നത്. സീസണിലെ മികച്ച ഗോള്‍ അതായിരുന്നു എന്ന് പൊതുവെ അഭിപ്രായം ഉയര്‍ന്നുവെങ്കിലും, എവര്‍ട്ടണിന്റെ മൂന്ന് പ്രതിരോധ നിര താരങ്ങളെ ഡ്രിബിള്‍ ചെയ്ത് എത്തി സല അടിച്ച ഗോളാണ് പുസ്‌കാസ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com