നൂറ്റാണ്ടിലെ വിട്ടുകളഞ്ഞ ക്യാച്ച് ഇത് തന്നെ; മക്കല്ലത്തിന്റെ ഒന്നൊന്നര ഫീല്‍ഡിങ്‌

എക്കാലത്തേയും അവിശ്വസനീയമായ ക്യാച്ചാകുമായിരുന്ന ഒന്നാണ്മക്കല്ലം വിട്ടുകളഞ്ഞത്
നൂറ്റാണ്ടിലെ വിട്ടുകളഞ്ഞ ക്യാച്ച് ഇത് തന്നെ; മക്കല്ലത്തിന്റെ ഒന്നൊന്നര ഫീല്‍ഡിങ്‌

ബിഗ് ബാഷ് ലീഗില്‍ ബാറ്റുകൊണ്ട് ബ്രണ്ടന്‍ മക്കല്ലത്തിന് വലിയ സംഭവാന ടീമിന് നല്‍കാന്‍ സാധിക്കുന്നില്ല. എന്നാല്‍ ഫീല്‍ഡിങ്ങിന്റെ കാര്യത്തില്‍ അങ്ങിനെയല്ല. പറയുമ്പോള്‍ ഒരു കിടിലന്‍ ക്യാച്ച് വിട്ടു കളഞ്ഞു. പക്ഷേ നൂറ്റാണ്ടിന്റെ ക്യാച്ച് ഡ്രോപ്പായിരുന്നു അത്...

എക്കാലത്തേയും അവിശ്വസനീയമായ ക്യാച്ചാകുമായിരുന്ന ഒന്നാണ്
മക്കല്ലം വിട്ടുകളഞ്ഞത്. ബ്രിസ്‌ബേന്‍ ഹീറ്റും, പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സും തമ്മിലുള്ള മത്സരത്തിന് ഇടയിലായിരുന്നു സംഭവം. 14ാം ഓവറില്‍ ലോങ് ഓഫില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു മക്കല്ലം. സിക്‌സ് എന്നുറപ്പിന്റെ തനിക്ക് മുകളിലൂടെ പോകാന്‍ ഒരുങ്ങിയ ബോള്‍ പിടിക്കാന്‍ മക്കല്ലം ചാടിയത് ഒരൊന്നൊന്നര ചാട്ടമായിരുന്നു. 

ഒരു നിമിഷം ബോള്‍ മക്കല്ലത്തിന്റെ ഇടത് കയ്യില്‍ ഒതുങ്ങിയെന്ന് തോന്നിച്ചു. എന്നാല്‍ പക്ഷേ കൈപ്പിടിയില്‍ ഒതുക്കാന്‍ മക്കല്ലത്തിനായില്ല. എങ്കിലും അഞ്ച് റണ്‍സ് മക്കല്ലം സേവ് ചെയ്തു. ആ ക്യാച്ച് വിട്ടുകളയുന്നതിന് മുന്‍പ് മുപ്പത്തിയേഴുകാരനായ മക്കല്ലം മറ്റൊരു ഡൈവിങ് ക്യാച്ച് കൂടി എടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com