ഡ്രൈവിങ് ലൈസന്‍സ് വീട്ടില്‍ വെച്ചിട്ട് വരണം, കളിക്കാരോട് രവി ശാസ്ത്രി പറഞ്ഞത്‌

ബോള്‍ കട്ട് ചെയ്തും, പുള്‍ ചെയ്തും ഷോട്ടുകള്‍ യഥേഷ്ടം പായിക്കാന്‍ സാധിക്കുന്നതാണ് ഓസീസ് ബാറ്റ്‌സ്മാന്‍മാരുടെ സവിശേഷത
ഡ്രൈവിങ് ലൈസന്‍സ് വീട്ടില്‍ വെച്ചിട്ട് വരണം, കളിക്കാരോട് രവി ശാസ്ത്രി പറഞ്ഞത്‌

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നല്‍കിയ ഉപദേശം വെളിപ്പെടുത്തുകയാണ് ഇന്ത്യയുടെ ബൗളിങ് കോച്ചായ ഭാരത് അരുണ്‍. ഓസ്‌ട്രേലിയയിലേക്ക് വരുമ്പോള്‍ നിങ്ങളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ വീട്ടില്‍ വെച്ചിട്ട് വരൂ എന്നായിരുന്നു ഇന്ത്യന്‍ താരങ്ങളോട് രവി ശാസ്ത്രി പറഞ്ഞത്. 

ബോള്‍ കട്ട് ചെയ്തും, പുള്‍ ചെയ്തും ഷോട്ടുകള്‍ യഥേഷ്ടം പായിക്കാന്‍ സാധിക്കുന്നതാണ് ഓസീസ് ബാറ്റ്‌സ്മാന്‍മാരുടെ സവിശേഷത. സ്പീഡ് കൊണ്ടാണ് ഇത് നമുക്ക് മറികടക്കുവാനാവുക. ഒരു ഷോട്ടും കളിക്കാന്‍ അവരെ നമ്മള്‍ അനുവദിക്കില്ലാ എന്നായിരുന്നു ശാസ്ത്രിയുടെ വാക്കുകള്‍ എന്ന് ഭാരത് അരുണ്‍ പറയുന്നു. 

ഓസീസ് പര്യടനത്തില്‍ മാത്രമല്ല, കഴിഞ്ഞ  വര്‍ഷം ഉടനീളം മികച്ച കളിയാണ് ഇന്ത്യന്‍ പേസര്‍മാര്‍ നടത്തിയത്. സൗത്ത് ആഫ്രിക്കയില്‍ പരമ്പര നഷ്ടമായെങ്കില്‍ പോലും എതിരാളികളുടെ  20 വിക്കറ്റും ടെസ്റ്റ് മാച്ചില്‍ പിഴിയാനായി. മറ്റൊരാളുടെ വിജയത്തില്‍ ആഹ്ലാദിക്കുന്നതാണ് ഇന്ത്യയുടെ പേസ് ത്രയത്തിന്റെ മറ്റൊരു പ്രത്യേകതയെന്നും അദ്ദേഹം പറയുന്നു. 

ലോക കപ്പിലേക്ക് വരുമ്പോള്‍ ശക്തമായ ബൗളിങ് യൂണിറ്റാണ് നമ്മുടേത്. നമ്മുടെ പേസര്‍മാരുടെ സ്പീഡും, ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിലെ അവരുടെ ശ്രമവും അഭിനന്ദിക്കാതെ വയ്യ. റിസ്റ്റ് സ്പിന്നര്‍മാരും, ഫിംഗര്‍ സ്പിന്നര്‍മാരും, ഫാസ്റ്റ് ബൗളര്‍മാരാലുമെല്ലാം സമ്പുഷ്ടമാണ് ഇന്ത്യന്‍ ടീം. അതിനൊപ്പം ഹര്‍ദിക് പാണ്ഡ്യ കൂടി വരുമ്പോള്‍ മുന്‍ തൂക്കം കൂടുന്നതായും ഇന്ത്യയുടെ ബൗളിങ് കോച്ച് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com