അന്ന് പെണ്‍കുട്ടിയെ കോഹ് ലി അധിക്ഷേപിച്ചത്; വീഡിയോയുമായി ഓസീസ് മാധ്യമപ്രവര്‍ത്തകന്‍
By സമകാലിക മലയാളം ഡെസ്ക് | Published: 13th January 2019 04:31 PM |
Last Updated: 13th January 2019 04:31 PM | A+A A- |

ചാറ്റ് ഷോയില്‍ പങ്കെടുത്ത് നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ കെ.എല്‍.രാഹുലിനും ഹര്‍ദിക് പാണ്ഡ്യയ്ക്കും നേരെ നടപടി വന്നതിന് പിന്നാലെ കോഹ് ലിയുടെ പഴയ ഇന്റര്‍വ്യൂവിന്റെ വീഡിയോയുമായി ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കോഹ് ലിയുടെ വീഡിയോ ഷെയര്‍ ചെയ്ത്, ഇന്ത്യന്‍ നായകന്‍ ഒരിക്കല്‍ ഹര്‍ദിക് പാണ്ഡ്യയേയും, രാഹുലിനേയും പോലെയായിരുന്നു എന്ന് പറയുകയാണ് ഓസീസ് മാധ്യമപ്രവര്‍ത്തകനായ ഡെന്നിസ് ഫ്രീഡ്മാന്‍.
കോഹ് ലിയുടെ അണ്ടര്‍ 19 ദിവസങ്ങളിലെ വീഡിയോയാണ് സംഭവം. ഡേറ്റിങ്ങിന് പോകേണ്ടി വരികയും, ഒടുവില്‍ ആ പെണ്‍കുട്ടിയെ മോശമായി തോന്നുകയും ചെയ്തുവെന്നാണ് കോഹ് ലിയുടെ വാക്കുകള്‍. ഏറ്റവും വേഗത്തില്‍ അവസാനിച്ച ഡേറ്റിങ്ങിനെ കുറിച്ചായിരുന്നു അവതാരകയുടെ ചോദ്യം. അഞ്ച് മിനിറ്റില്‍ അവസാനിച്ച ഒന്നെന്നായിരുന്നു കോഹ് ലിയുടെ മറുപടി. എന്തുകൊണ്ടാണ് അങ്ങിനെയെന്ന് ചോദിച്ചപ്പോള്‍ പെണ്‍കുട്ടി മോശമാണെന്നായിരുന്നു കോഹ് ലിയുടെ പ്രതികരണം.
Virat Kohli calls a girl "ugly" after leaving her stranded on a date.
— Rohit Dennisharma (@DennisCricket_) January 13, 2019
Post your misogyny outrage below. pic.twitter.com/DjLYh4JJym
ഇതിനോട് പ്രതികരിക്കുവെന്ന് പറഞ്ഞായിരുന്നു ഡെന്നീസ് ഫ്രീഡ്മാന്റെ ട്വീറ്റ്. രാഹുലിന്റേയും ഹര്‍ദിക്കിന്റേയും വിവാദത്തില്‍ നേരത്തെ വിരാട് കോഹ് ലിയും പ്രതികരിച്ചിരുന്നു. ഇന്ത്യന്‍ ടീം അവര്‍ പറഞ്ഞതിനോട് യോജിക്കുന്നില്ലെന്നും, അവര്‍ നടത്തിയത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നുമായിരുന്നു കോഹ് ലിയുടെ പ്രതികരണം.