ക്രിക്കറ്റ് വേണ്ട, ബിറ്റ്‌കൊയിനാവാം; സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

പ്രശ്‌നം പരിഹരിക്കുന്നത് വരെ ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ പേരില്‍ വരുന്ന ലിങ്കുകളൊന്നും ഓപ്പണ്‍ ചെയ്യരുത് എന്ന് ഐസിസി ആരാധകരോട് നിര്‍ദേശിച്ചു
ക്രിക്കറ്റ് വേണ്ട, ബിറ്റ്‌കൊയിനാവാം; സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. പാകിസ്താനെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാം ദിനം കളി ആരംഭിച്ചതിന് പിന്നാലെയായിരുന്നു സംഭവം. ബിറ്റ്‌കൊയിന്‍ പ്രേമക്കാരാണോ അക്കൗണ്ട് ഹാക്ക ചെയ്തതിന് പിന്നിലെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 

ബിറ്റ്‌കൊയില്‍ ലോട്ടറിയുമായി സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷന്‍ സഹകരിക്കുന്നു എന്ന് പറഞ്ഞായിരുന്നു ക്രിക്കറ്റ് സൗത്ത ആഫ്രിക്കയുടെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ട്വീറ്റുകള്‍. ഉടനടി ആരാധകര്‍ക്ക് മുന്നറിയിപ്പുമായി ഐസിസി രംഗത്തെത്തി. അക്കൗണ്ട് തിരികെ പിടിക്കുവാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പ്രശ്‌നം പരിഹരിക്കുന്നത് വരെ ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ പേരില്‍ വരുന്ന ലിങ്കുകളൊന്നും ഓപ്പണ്‍ ചെയ്യരുത് എന്ന് ഐസിസി ആരാധകരോട് നിര്‍ദേശിച്ചു. 

മണിക്കൂറുകള്‍ക്ക് ശേഷം അക്കൗണ്ട് തിരിച്ചു പിടിച്ച കാര്യം കൗതുകകരമായി തന്നെ ഐസിസി ആരാധകരെ അറിയിക്കുകയും ചെയ്തു. ഡാന്‍സ് കളിച്ച് ആഘോഷിക്കുന്ന സൗത്ത് ആഫ്രിക്കന്‍ ആരാധകന്റെ ജിഫുമായിട്ടായിരുന്നു ഐസിസിയുടെ വരവ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com