അവരേക്കാള്‍ വലിയ തെറ്റ് ചെയ്തവര്‍ ഇപ്പോഴും കളിക്കുന്നു; ഹര്‍ദിക്-രാഹുല്‍ വിഷയത്തില്‍ ശ്രീശാന്ത്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th January 2019 11:21 AM  |  

Last Updated: 16th January 2019 11:21 AM  |   A+A-   |  

sreesanth-759

ഹര്‍ദിക് പാണ്ഡ്യയും കെ.എല്‍.രാഹുലും ചെയ്തതിനേക്കാള്‍ വലിയ തെറ്റുകള്‍ ചെയ്തവര്‍ ഇപ്പോഴും ഇന്ത്യന്‍ ടീമില്‍ കളിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. സംഭവിച്ചത് തെറ്റാണ്. ഹര്‍ദിക്കും, രാഹുലും പറയാന്‍ പാടില്ലാത്തത് പറഞ്ഞു. എന്നാല്‍ മാച്ച് വിന്നര്‍മാരായ രണ്ട് പേരും ഉടനെ കളിയിലേക്ക് മടങ്ങി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീശാന്ത് പറഞ്ഞു. 

ലോക കപ്പ് അടുത്തെത്തി നില്‍ക്കുകയാണ്. അവരേക്കാളും വലിയ തെറ്റുകള്‍ ചെയ്തവര്‍ ഇപ്പോഴും കളിക്കുന്നു. ക്രിക്കറ്റിന് പുറത്ത്, പല മേഖലകളിലായി അങ്ങിനെയുള്ളവര്‍ തുടരുന്നു. ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിക്കുന്നതിലെ വിലക്ക് ഉടനെ നീങ്ങിക്കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീശാന്ത് പറഞ്ഞു. ഈ മാസം അല്ലെങ്കില്‍ അടുത്ത മാസം വിലക്ക് മാറി കിട്ടിയാല്‍ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍ ഞാനാവും. 

ഇന്ത്യന്‍ ടീമിലേക്ക് സ്ഥാനം ലക്ഷ്യം വയ്ക്കുന്നതിന് മുന്‍പ് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിക്കുവാനാണ് തനിക്ക് താത്പര്യം എന്നും ശ്രീശാന്ത് പറയുന്നു. മികച്ച കളി പുറത്തെടുക്കാന്‍ സാധിച്ചില്ലാ എങ്കില്‍ ഞാന്‍ ക്രിക്കറ്റില്‍ നിന്നും പിന്മാറും. ഒരുപാട് യുവതാരങ്ങള്‍ ഇവിടെയുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിനും, കേരളത്തിനും അവരെ ആവശ്യമാണ്. ഞാന്‍ ശ്രീശാന്ത് ആണ്, എന്റെ വിലക്ക് മാറി കിട്ടി എന്നുള്ളത് കൊണ്ട് ഞാന്‍ കടിച്ചു തൂങ്ങി കിടക്കില്ലെന്നും ശ്രീശാന്ത് പറഞ്ഞു.