ഇന്ത്യക്കായി കാത്തിരിക്കുന്നത് കരുത്തുറ്റ കീവീസ് സംഘം; വിശ്രമിച്ചിരുന്നവരെല്ലാം മടങ്ങിയെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2019 11:27 AM  |  

Last Updated: 17th January 2019 11:30 AM  |   A+A-   |  

iwis

ടോം ലാതമിനേയും ഗ്രാന്‍ഡ്‌ഹോമിനേയും തിരികെ വിളിച്ച് ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്കായി ശക്തമായ ടീമിനെ ഒരുക്കി ന്യൂസിലാന്‍ഡ്. അടുത്ത ബുധനാഴ്ച ആരംഭിക്കുന്ന അഞ്ച് ഏകദിനങ്ങളുടെ പരമ്പരയ്ക്കായി 14 അംഗ സംഘത്തെയാണ് കീവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 

ടോം ലാതമനിനും, ഗ്രാന്‍ഡ്‌ഹോമിനും ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ടീം വിശ്രമം അനുവദിച്ചിരുന്നു. നായകന്‍ വില്യംസനും, പേസര്‍ ട്രെന്റ് ബൗള്‍ട്ടും ലങ്കയ്‌ക്കെതിരായ ട്വന്റി20യും കളിച്ചിരുന്നില്ല. ഇവരും ഇന്ത്യയ്‌ക്കെതിരായ പ്ലേയിങ് ഇലവനിലേക്ക് മടങ്ങിയെത്തി, ഒപ്പം മിച്ചല്‍ സാന്‍ത്‌നറും. 

10 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സാന്‍ത്‌നര്‍ തിരികെ എത്തുന്നത്. ലങ്കയ്‌ക്കെതിരായ ട്വന്റി20യും  താരം കളിച്ചിരുന്നു. ലോക കപ്പിനുള്ള മുന്നൊരുക്കം, ലോക രണ്ടാം നമ്പര്‍ ടീമായ ഇന്ത്യയെ തോല്‍പ്പിക്കുക എന്നീ രണ്ട് ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് കോച്ച് ഗാരി ടീമിനെ സെലക്ട് ചെയ്തിരിക്കുന്നത്. 

ന്യൂസിലാന്‍ഡ് സ്‌ക്വാഡ്: കെയിന്‍ വില്യംസന്‍, ട്രെന്റ് ബൗള്‍ട്ട്, ബ്രേസ്വെല്‍, ഗ്രാന്‍ഡ്‌ഹോം, ഫെര്‍ഗൂസന്‍, മാര്‍ട്ടിന്‍ ഗുപ്തില്‍, മാറ്റ് ഹെന്റി, ടോം ലാതം, മണ്‍റോ, നിക്കോള്‍സ്, സാന്തനര്‍, ഇഷ് സോധി, ടിം  സൗത്തി, റോസ് ടെയ്‌ലര്‍