മാക്‌സ്വെല്ലിന്റെ ജീവനെടുത്ത ഭുവിയുടെ തകര്‍പ്പന്‍ ക്യാച്ച്; മൂന്നാം പവര്‍പ്ലേയില്‍ 200 കടന്ന് ഓസീസ്, ഹാന്‍ഡ്‌സ്‌കോമ്പിന് അര്‍ധശതകം

വിക്കറ്റ് തുടരെ വീഴ്ത്തി അപകടകാരിയായി നിന്ന ചഹലിനെ മൂന്ന് വട്ടം ബൗണ്ടറി കടത്തിയ മാക്‌സ്വെല്ലിന്റെ തകര്‍പ്പന്‍ കളി അധികം നീണ്ടില്ല
മാക്‌സ്വെല്ലിന്റെ ജീവനെടുത്ത ഭുവിയുടെ തകര്‍പ്പന്‍ ക്യാച്ച്; മൂന്നാം പവര്‍പ്ലേയില്‍ 200 കടന്ന് ഓസീസ്, ഹാന്‍ഡ്‌സ്‌കോമ്പിന് അര്‍ധശതകം

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നായകന്‍ കോഹ് ലിയുടെ തീരുമാനം ശരിയാണെന്ന് തെളിയിച്ച് ഇന്ത്യന്‍ ബൗളിങ് നിര. ഓപ്പണര്‍മാരെ തുടക്കത്തിലേ ഭുവി മടക്കിയപ്പോള്‍, മൂന്ന് മധ്യനിര ബാറ്റ്‌സ്മാന്‍മാരെ തുടരെ തുടരെ ഡ്രസിങ് റൂമിലേക്ക് തിരിച്ചയച്ചാണ് ചഹല്‍ പ്ലേയിങ് ഇലവനിലേക്കുള്ള തിരിച്ചു വരവ് ആഘോഷിച്ചത്. 

മധ്യനിരയില്‍ തുടരെ വിക്കറ്റുകള്‍ വീണുവെങ്കിലും ഹാന്‍ഡ്‌സ്‌കോമ്പിന്റെ അര്‍ധ ശതകം ഓസ്‌ട്രേലിയയ്ക്ക് തുണയായി. 57 പന്തില്‍ നിന്നും രണ്ട് ഫോറുകളുടെ അകമ്പടിയോടെയായിരുന്നു ഹാന്‍ഡ്‌സ്‌കോമ്പിന്റെ നിര്‍ണായക ഇന്നിങ്‌സ്. ഹാന്‍ഡ്‌സ്‌കോമ്പിന്റെ ചെറുത്ത് നില്‍പ്പില്‍   മൂന്നാം പവര്‍പ്ലേ തുടങ്ങിയതിന് ശേഷമാണ് 42ാമത്തെ ഓവറില്‍ ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 200 കടന്നത്. 

പ്ലേയിങ് ഇലവനിലേക്കെത്തിയ ചഹലിന് 23ാം ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു പന്ത് കയ്യില്‍ കിട്ടാന്‍. കയ്യില്‍ കിട്ടിയ ആദ്യ ഓവറിലാവട്ടെ, കൂട്ടുകെട്ട് തീര്‍ത്ത് ഓസീസിനെ സുരക്ഷിതമായി മുന്നോട്ടു കൊണ്ടുപോവുകയായിരുന്ന ഖവാജയേയും, ഷോണ്‍ മാര്‍ഷിനേയും അടുപ്പിച്ച് ചഹല്‍ മടക്കി. തൊട്ടുപിന്നാലെ സ്റ്റൊയ്‌നിസിന്റെ വിക്കറ്റും ചഹല്‍ വീഴ്ത്തി. 

തുടരെ വിക്കറ്റ് വീണുവെങ്കിലും ബൗണ്ടറികളിലൂടെ റണ്‍സ് കണ്ടെത്തിയായിരുന്നു മക്‌സ്വെല്ലിന്റെ ബാറ്റിങ്. വിക്കറ്റ് തുടരെ വീഴ്ത്തി അപകടകാരിയായി നിന്ന ചഹലിനെ മൂന്ന് വട്ടം ബൗണ്ടറി കടത്തിയ മാക്‌സ്വെല്ലിന്റെ തകര്‍പ്പന്‍ കളി അധികം നീണ്ടില്ല. ഫൈന്‍ ലെഗിലേക്ക് ഉയര്‍ന്നെത്തിയ പന്തില്‍ നിന്നും കണ്ടെടുക്കാതെ മുന്നോട്ടു ഓടിവന്നെടുത്ത തകര്‍പ്പന്‍ ക്യാച്ചിലൂടെ മാക്‌സ്വെല്ലിനെ ഭുവി മടക്കി. 

മൂന്നാം ഓവറില്‍ കെയ്‌റേയെ ഭുവി സെക്കന്റ് സ്ലിപ്പില്‍ കോഹ് ലിയുടെ കൈകളില്‍ എത്തിച്ചാണ് വിക്കറ്റ് വേട്ടയ്ത്ത തുടക്കമിട്ടത്. ഒന്‍പതാമത്തെ ഓവറില്‍ വിക്കറ്റിന് മുന്നില്‍ ഫിഞ്ചിനേയും ഭുവി കുടുക്കി. ഉസ്മാന്‍ ഖവാജയും ഷോണ്‍ മാര്‍ഷും കൂട്ടുകെട്ട് തീര്‍ത്ത് വലിയ നഷ്ടമില്ലാതെ ഓസീസ് സ്‌കോര്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് ഇടയില്‍ ചഹലിന്റെ ഡെലിവറിയില്‍ കഴിഞ്ഞ ഏകദിനത്തിലെ സെഞ്ചുറി വീരന്‍ ഷോണ്‍ മാര്‍ഷിനെ ധോനി സ്റ്റംപ് ചെയ്ത് ഡ്രസിങ് റൂമിലേക്ക് മടക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com