ആദ്യം സച്ചിനെ കോഹ് ലി മറികടന്നു, ഇപ്പോള്‍ കോഹ് ലിയെ ഹാഷിം അംലയും

കോഹ് ലി റെക്കോര്‍ഡുകള്‍ ഓരോന്നായി മറികടന്ന് മുന്നേറുന്നതിന് ഇടയില്‍ കോഹ് ലിയുടെ ഒരു റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ് ഹാഷിം അംല
ആദ്യം സച്ചിനെ കോഹ് ലി മറികടന്നു, ഇപ്പോള്‍ കോഹ് ലിയെ ഹാഷിം അംലയും

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി റെക്കോര്‍ഡുകള്‍ ഓരോന്നായി മറികടന്ന് മുന്നേറുന്നതിന് ഇടയില്‍ കോഹ് ലിയുടെ ഒരു റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ് സൗത്ത് ആഫ്രിക്കന്‍ താരം ഹാഷിം അംല. വേഗത്തില്‍ 27 സെഞ്ചുറിയിലേക്ക് എത്തുന്നതിന്റെ റെക്കോര്‍ഡ് ആണ് കോഹ് ലിയുടെ കൈകളില്‍ നിന്നും അംല വാങ്ങിച്ചെടുത്തത്. 

പാകിസ്താനെതിരായ ഏകദിനത്തില്‍ സെഞ്ചുറി നേടിയാണ് അംല കോഹ് ലിയെ മറികടന്നത്. 167 ഇന്നിങ്‌സാണ് 27 സെഞ്ചുറികള്‍ എന്ന നേട്ടത്തിലേക്കെത്താന്‍ അംലയ്ക്ക് വേണ്ടിവന്നത്. കോഹ് ലി ഇതിനായി എടുത്തത് 169 ഇന്നിങ്‌സും. പക്ഷേ ഇവിടെ അംലയുടെ റെക്കോര്‍ഡ് തീര്‍ത്ത സെഞ്ചുറി പ്രകടനം സൗത്ത് ആഫ്രിക്കയ്ക്ക് ഗുണം ചെയ്തില്ല. അഞ്ച് വിക്കറ്റിന് ആദ്യ ഏകദിനത്തില്‍ പാകിസ്താനോട് സൗത്ത് ആഫ്രിക്ക തോല്‍വി സമ്മതിച്ചു. 

108 റണ്‍സ് നേടിയ അംല അരങ്ങേറ്റക്കാരന്‍ ഹെന്‍ഡ്രിക്കിന് ഒപ്പം ചേര്‍ന്ന് 155 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് തീര്‍ത്തിരുന്നു. എന്നാല്‍ സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 266 റണ്‍സ് ഇമാം ഉള്‍ഹഖിന്റേയും മുഹമ്മദ് ഹഫീസിന്റേയും മികവില്‍ പാകിസ്താന്‍ മറികടന്നു. 

കോഹ് ലിക്ക് മുന്‍പ് സച്ചിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. 27 സെഞ്ചുറിയിലേക്കെത്താന്‍ സച്ചിന്‍ എടുത്തത് 254 ഇന്നിങ്‌സും. 2017 ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടിയാണ് സച്ചിന്റെ ഈ റെക്കോര്‍ഡ് കോഹ് ലി മറികടന്നത്. 39 സെഞ്ചുറികളാണ് ഇപ്പോള്‍ കോഹ് ലിയുടെ പേരിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com