പരുക്കേറ്റ് കരോലിന മരിന്‍ പിന്‍മാറി; ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സില്‍ സൈനക്ക് കിരീടം

ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ സൈന നേഹ്‌വാളിന്
പരുക്കേറ്റ് കരോലിന മരിന്‍ പിന്‍മാറി; ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സില്‍ സൈനക്ക് കിരീടം

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ സൈന നേഹ്‌വാളിന്. ഫൈനല്‍ പോരിനിടെ എതിരാളിയായ ഒളിംപിക് സ്‌പെയിനിന്റെ കരോലിന മരിന്‍ പരുക്കേറ്റ് പിന്‍മാറിയതോടെയാണ് സൈനയെ വിജയിയായി പ്രഖ്യാപിച്ചത്. 

ഒന്നാം സെറ്റിനിടെയാണ് മരിന് പരുക്കേറ്റത്. സ്പാനിഷ് താരത്തിന്റെ വലത് കാല്‍മുട്ടിനാണ് പരുക്കേറ്റത്. വേദന രൂക്ഷമായതിനെ തുടര്‍ന്ന് താരം ഗ്രൗണ്ടില്‍ വീണു. സൈനയുടെ ഒരു റിട്ടേണ്‍ എടുക്കാനായി ശ്രമിക്കുന്നതിനിടെ മരിന്‍ വീഴുകയായിരുന്നു. മത്സരത്തില്‍ മരിന്‍ 10-4 എന്ന നിലയില്‍ മുന്നേറവേയാണ് പരുക്ക് വില്ലനായത്. കണ്ണീരൊലിപ്പിച്ചാണ് താരം മൈതാനം വിട്ടത്. 

കരിയറില്‍ ആദ്യമായാണ് സൈന ഇവിടെ കിരീടം നേടുന്നത്. കഴിഞ്ഞ തവണയും സൈന ഫൈനലിലെത്തിയിരുന്നു. എന്നാല്‍ ചൈനീസ് തായ്‌പേയിയുടെ തായ് സു യിങിനോട് പരാജയപ്പെടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com