കേരളാ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും തോറ്റു; ഡല്‍ഹി തളച്ചത് 2-1ന്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 31st January 2019 09:49 PM  |  

Last Updated: 31st January 2019 09:49 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ഐഎസ്എലില്‍ കേരളാ ബ്ലസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി. ഡല്‍ഹി ഡൈനാമോസിന് തകര്‍പ്പന്‍ ജയം. സ്വന്തം മൈതാനത്ത് ഈ സീസണില്‍ ഇതുവരെ ജയം നേടാന്‍ സാധിച്ചിട്ടില്ലെന്ന കേടുതീര്‍ത്ത ഡല്‍ഹി, എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തത്. മല്‍സരത്തിന്റെ ഇരുപകുതികളിലുമായി ജിയാനി സ്യൂവര്‍ലൂന്‍ (28), റെനെ മിഹേലിച്ച് (90+2, പെനല്‍റ്റി) എന്നിവര്‍ നേടിയ ഗോളുകളാണ് ഡല്‍ഹിക്ക് വിജയം സമ്മാനിച്ചത്. ഇന്‍ജുറി ടൈമിലെ പെനല്‍റ്റിക്ക് കാരണക്കാരനായ ലാല്‍റുവാത്താര ചുവപ്പുകാര്‍ഡ് കണ്ടു പുറത്തുപോയി.

സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആറാം തോല്‍വിയാണിത്. പുതിയ പരിശീലകന്‍ വിന്‍ഗാഡയ്ക്കു കീഴില്‍ നേരിടുന്ന ആദ്യ പരാജയവും. ഇതോടെ 14 മല്‍സരങ്ങളില്‍നിന്ന് ഒരേയൊരു ജയവും ഏഴു സമനിലയും ആറു തോല്‍വിയും ഉള്‍പ്പെടെ 10 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തേക്കു പതിച്ചു. സീസണിലെ രണ്ടാമത്തെ മാത്രം ജയം കുറിച്ച ഡ!ല്‍ഹിയാകട്ടെ, 13 മല്‍സരങ്ങളില്‍നിന്ന് രണ്ടു ജയവും നാലു സമനിലയിലും ഏഴു തോല്‍വിയും സഹിതം 10 പോയിന്റുമായി എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.