വിരമിക്കില്ല; സ്പാനിഷ് ഇതിഹാസം മൈതാനത്തേക്ക് മടങ്ങിയെത്തുന്നു

ഹൃദയാഘാതത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന സ്പാനിഷ് ഗോള്‍ കീപ്പറും ഇതിഹാസ താരവുമായ ഇകര്‍ കാസിയസ് മൈതാനത്തേക്ക് തിരികെയെത്തുന്നു
വിരമിക്കില്ല; സ്പാനിഷ് ഇതിഹാസം മൈതാനത്തേക്ക് മടങ്ങിയെത്തുന്നു

ലിസ്ബന്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന സ്പാനിഷ് ഗോള്‍ കീപ്പറും ഇതിഹാസ താരവുമായ ഇകര്‍ കാസിയസ് മൈതാനത്തേക്ക് തിരികെയെത്തുന്നു. രണ്ട് മാസം മുന്‍പായിരുന്നു ഇകര്‍ കാസിയസിന് ഹൃദയാഘാതം സംഭവിച്ചത്. പിന്നീട് ചികിത്സയും വിശ്രമവും കഴിഞ്ഞ് അദ്ദേഹം തന്റെ ടീമായ എഫ്‌സി പോര്‍ട്ടോയുടെ പരിശീലന ക്യാമ്പിലെത്തി.  

അസുഖത്തെ തുടര്‍ന്ന് താരം വിരമിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ആ വാര്‍ത്തകളെല്ലാം തള്ളിയാണ് അദ്ദേഹം 2019-20 സീസണിന് മുന്നോടിയായുള്ള പ്രീ സീസണ്‍ തയ്യാറെടുപ്പുകൾ നടത്തുന്ന പോര്‍ട്ടോയ്‌ക്കൊപ്പം ചേര്‍ന്നത്. പോര്‍ട്ടോയ്‌ക്കൊപ്പം ചേര്‍ന്നതിനെ കുറിച്ച് തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിപ്പും ഫോട്ടോയും താരം ട്വീറ്റ് ചെയ്തിരുന്നു. 

റയല്‍ മാഡ്രിഡിനൊപ്പം 16 സീസണുകളില്‍ കളിച്ച ശേഷമാണ് കാസിയസ് പോര്‍ട്ടോയിലേക്ക് മാറിയത്. 2015ലായിരുന്നു പോര്‍ച്ചുഗല്‍ ടീമിലേക്കുള്ള ഇതിഹാസ താരത്തിന് വരവ്.

ഫുട്‌ബോള്‍ ചരിത്രത്തിലെ ഇതിഹാസങ്ങളായ താരങ്ങളുടെ പട്ടികയിലാണ് കാസിയസിന്റെ സ്ഥാനം. റയല്‍ മാഡ്രിഡിനൊപ്പം അഞ്ച് ലാ ലിഗ, മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ അദ്ദേഹം സ്വന്തമാക്കി. ക്യാപ്റ്റനെന്ന നിലയില്‍ സ്‌പെയിനിനെ ലോകകപ്പ്, യൂറോ കപ്പ് കിരീടങ്ങളിലേക്ക് നയിക്കാനും കാസിയസിന് സാധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com