സെമി ഉറപ്പിക്കാന്‍ ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നു, കീവീസിന് കരുത്ത് പകരാന്‍ പാകിസ്ഥാന്റെ പിന്തുണയും

ഇംഗ്ലണ്ടിനെ കീവീസ് തോല്‍പ്പിച്ചാല്‍ പാകിസ്ഥാന് സെമിയിലേക്കുള്ള വാതില്‍ തുറന്നുകിട്ടും എന്നത് കൊണ്ട് തന്നെ ടീമുകള്‍ക്ക് നിര്‍ണായകമാണ് ഇന്നത്തെ മത്സരം
സെമി ഉറപ്പിക്കാന്‍ ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നു, കീവീസിന് കരുത്ത് പകരാന്‍ പാകിസ്ഥാന്റെ പിന്തുണയും

സെമി ഉറപ്പിക്കാനായി ന്യൂസിലാന്‍ഡിനെതിരെ ഇറങ്ങുന്ന ഇംഗ്ലണ്ട് ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തു. രണ്ടാം ഇന്നിങ്‌സ് ആവുമ്പോഴേക്കും വിക്കറ്റ് സ്ലോ ആവുന്നത് മുന്‍ നിര്‍ത്തിയാണ് ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തത്. ഇന്ത്യയ്‌ക്കെതിരെ ജാസന്‍ റോ കൂടി തിരിച്ചു വരവ് നടത്തിയതോടെ ശക്തമാണ് ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിര. 

ഇംഗ്ലണ്ടിനെ കീവീസ് തോല്‍പ്പിച്ചാല്‍ പാകിസ്ഥാന് സെമിയിലേക്കുള്ള വാതില്‍ തുറന്നുകിട്ടും എന്നത് കൊണ്ട് തന്നെ ടീമുകള്‍ക്ക് നിര്‍ണായകമാണ് ഇന്നത്തെ മത്സരം. ഇംഗ്ലണ്ടിനേക്കാള്‍ ഒരു പോയിന്റ് കൂടുതലുള്ള ന്യൂസിലാന്‍ഡ് പോയിന്റ് ടേബിളില്‍ മൂന്നാമതാണ്. തുടരെ രണ്ട് തോല്‍വിയുമായാണ് കീവീസിന്റെ വരവ്. 

ഓസ്‌ട്രേലിയയും പാകിസ്ഥാനും തോല്‍പ്പിച്ചതിന് പിന്നാലെ ഇംഗ്ലണ്ടിനോടും തോല്‍വി നേരിട്ടാല്‍ കീവീസിന് തിരിച്ചടിയാവും. കീവീസ് ടീമിലേക്ക് ടിം സൗത്തിയും, മാറ്റ് ഹെന്റിയും എത്തി. ഫെര്‍ഗൂസനും, സോധിക്കും പകരമാണ് ഇവരെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com