ആദ്യ കടമ്പ പിന്നിട്ട് പാകിസ്ഥാന്‍, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തു 

ലോകപ്പില്‍ ലോര്‍ഡ്‌സിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 307 റണ്‍സാണ്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ പാകിസ്ഥാനാണ് 307 റണ്‍സ് സ്‌കോര്‍ ചെയ്തത്
ആദ്യ കടമ്പ പിന്നിട്ട് പാകിസ്ഥാന്‍, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തു 

ടോസ് നഷ്ടപ്പെട്ടാല്‍ ആദ്യ പന്ത് എറിയുന്നതിന് മുന്‍പ് തന്നെ സെമി സാധ്യത അവസാനിക്കുമെന്ന ആശങ്ക പാകിസ്ഥാനെ വീട്ടൊഴിഞ്ഞു. ടോസ് പാകിസ്ഥാന് തന്നെ. ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുത്തു. 

308 റണ്‍സിന് എങ്കിലും ജയം പിടിക്കണം എന്ന കണക്കുകള്‍ മുന്‍പില്‍ വെച്ചാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്. ടോസ് നഷ്ടപ്പെട്ട് പാകിസ്ഥാന് ബൗള്‍ ചെയ്യേണ്ടി വരുമ്പോള്‍ ന്യൂസിലാന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ് മറികടക്കാന്‍ സാധിക്കില്ല എന്നതായിരുന്നു ഭീഷണി.  

ഒരു മത്സരത്തിന്റെ ഫലം തന്നെ ടോസ് നിര്‍ണയിക്കുന്ന അപൂര്‍വം സംഭവവുമാണ് പാക്-ബംഗ്ലാദേശ് മത്സരത്തിന് ഇടയില്‍ ഉടലെടുത്തത്. 500 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ശ്രമിക്കുക തന്നെ ചെയ്യുമെന്ന് പാക് നായകന്‍ സര്‍ഫ്രാസ് അഹ്മദ് പറഞ്ഞിരുന്നു. എന്നാല്‍, ലോകപ്പില്‍ ലോര്‍ഡ്‌സിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 307 റണ്‍സാണ്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ പാകിസ്ഥാനാണ് 307 റണ്‍സ് സ്‌കോര്‍ ചെയ്തത്. 

വലിയ ജയം നേടാന്‍ ശ്രമിക്കുമെങ്കിലും ഇത്രയും വലിയ മാര്‍ജിനില്‍ ജയം പിടിക്കുക പ്രായോഗികമല്ലെന്ന് സര്‍ഫ്രാസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതുകൊണ്ട് തന്നെ, പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനം പിടിക്കുന്നതിന് വേണ്ടി ആശ്വാസ ജയമാവും ഇരു ടീമുകളും കളി പുരോഗമിക്കവെ ലക്ഷ്യം വയ്ക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com