കോഹ്‌ലി റണ്‍ മെഷീന്‍, ലോകത്തെ മറ്റെല്ലാ ബാറ്റ്‌സ്മാന്‍മാര്‍ അടുത്തുപോലും എത്തില്ല; ലാറ 

കോഹ്‌ലി റണ്‍ മെഷീന്‍, ലോകത്തെ മറ്റെല്ലാ ബാറ്റ്‌സ്മാന്‍മാര്‍ അടുത്തുപോലും എത്തില്ല; ലാറ 

കോഹ്‌ലിയും ലോകത്തെ മറ്റെല്ലാ ബാറ്റ്‌സ്മാന്‍മാരും തമ്മിലുള്ള അന്തരം വളരെ വലുതാണ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി പ്രകീര്‍ത്തിച്ച് വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം ബ്രയാന്‍ ലാറ. കോഹ്‌ലിയും ലോകത്തെ മറ്റെല്ലാ ബാറ്റ്‌സ്മാന്‍മാരും തമ്മിലുള്ള അന്തരം വളരെ വലുതാണ്. റണ്ണൊഴുക്കുന്ന യന്ത്രമെന്ന നിലയില്‍ വിരാട് കോഹ് ലിയെ ഏറെയിഷ്ടമാണ്. ഇന്നത്തെ കാലത്ത് വിരാട് കോഹ്‌ലി തന്നെയാണു മികച്ച താരം. പക്ഷേ, എല്ലാക്കാലത്തെയും താരങ്ങളെ പരിഗണിച്ചാല്‍ ഏറെയിഷ്ടം സച്ചിന്‍ തെന്‍ഡുല്‍ക്കറോടാണെന്നും ലാറ നവി മുംബൈയില്‍ പറഞ്ഞു.

'രോഹിത് ശര്‍മ ലോകകപ്പില്‍ നാല് സെഞ്ചുറി നേടിയിട്ടുണ്ട്. ജോണി ബെയര്‍സ്‌റ്റോയും മികച്ച രീതിയില്‍ ബാറ്റു ചെയ്യുന്നു. എന്നാല്‍ ട്വന്റി20, ഏകദിനം, ടെസ്റ്റ് എന്നിങ്ങനെ എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാന്‍ സാധിക്കുന്ന ആളെയാണു വേണ്ടതെങ്കില്‍ അത് കോഹ്‌ലിയാണ്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഇപ്പോള്‍ വിദേശത്തും മികച്ച പ്രകടനം നടത്തുന്നുണ്ട്. അതിനു കാരണം സച്ചിനാണ്. സച്ചിന്‍ അവരുടെ മനസ്സില്‍ സൃഷ്ടിച്ച ആത്മവിശ്വാസമാണ് അതിനു കാരണം' -ലാറ പറഞ്ഞു.

സച്ചിന്‍ ഇന്ത്യന്‍ മണ്ണിലും വിദേശത്തും മികച്ച രീതിയില്‍ കളിച്ചിരുന്നു. ഇന്ന് ഇന്ത്യന്‍ താരങ്ങളെല്ലാം അങ്ങനെയാണ്. അതിനു പിന്നില്‍ സച്ചിന്‍ തന്നെയാണ്. കരീബിയന്‍ ക്രിക്കറ്റിന്റെ ഇപ്പോഴത്തെ മോശം അവസ്ഥയില്‍ സങ്കടമുണ്ടെന്നും ലാറ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com