ആര്‍ക്ക് നേരെയാണ് കോഹ് ലി കൈനീട്ടുന്നത്? ആകാംക്ഷ നിറച്ച് ജോണ്‍ സീന

അടിക്കുറിപ്പുകള്‍ ഒന്നുമില്ലാതെ ജോണ്‍ സീന പങ്കുവെച്ചൊരു ചിത്രമാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്
ആര്‍ക്ക് നേരെയാണ് കോഹ് ലി കൈനീട്ടുന്നത്? ആകാംക്ഷ നിറച്ച് ജോണ്‍ സീന

എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്ക് സ്വാഗതം. വിശദീകരണമില്ലാതെയാവും ചിത്രങ്ങള്‍ പങ്കുവയ്ക്കുക. നിങ്ങളുടെ വ്യാഖ്യാനങ്ങള്‍ക്ക് വേണ്ടി...ഡബ്ല്യുഡബ്ല്യുഇ ലോക ചാമ്പ്യന്‍ ജോണ്‍ സീനയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ ആമുഖം ഇങ്ങനെയാണ്. ഇവിടെ അടിക്കുറിപ്പുകള്‍ ഒന്നുമില്ലാതെ ജോണ്‍ സീന പങ്കുവെച്ചൊരു ചിത്രമാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. 

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി, രോഹിത് ശര്‍മ എന്നിവരാണ് ഈ ഫോട്ടോയിലുള്ളത്. ആര്‍ക്ക് നേരെയോ കോഹ് ലി ഹസ്തദാനം നല്‍കാനായി കൈ നീട്ടുന്നു. എന്നാല്‍ ആര്‍ക്ക് നേരെയാണ് കോഹ് ലി കൈനീട്ടുന്നതെന്ന് വ്യക്തമല്ല. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by John Cena (@johncena) on

പക്ഷേ ആരാധകര്‍ക്കറിയാം, കോഹ് ലി ആ കൈ നീട്ടുന്നത് ജോണ്‍ സീനയ്ക്ക് നേരെയാണെന്ന്. എങ്ങനെയുണ്ട് കോഹ് ലിയുടെ ഷെയ്ക്ക്ഹാന്‍ഡ് എന്നാണ് ജോണ്‍ സീനയോട് ആരാധകര്‍ ചോദിക്കുന്നത്. സെമിക്ക് മുന്‍പ് പങ്കുവെച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com