ടോസ് ഇന്ത്യ ജയിക്കണം, ആദ്യം ബാറ്റ് ചെയ്യുകയും വേണം; പിച്ചും ടോസും നിര്‍ണായകമാവുന്നത് ഇങ്ങനെ

ചെയ്‌സ് ചെയ്യേണ്ടി വന്നാല്‍ അത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാഴ്ത്തും. ഇതുവരെ ഇന്ത്യ ഓള്‍ഡ് ട്രഫോര്‍ഡില്‍ ചെയ്‌സ് ചെയ്തിട്ടില്ല
ടോസ് ഇന്ത്യ ജയിക്കണം, ആദ്യം ബാറ്റ് ചെയ്യുകയും വേണം; പിച്ചും ടോസും നിര്‍ണായകമാവുന്നത് ഇങ്ങനെ

മെയ് 30ന് ആരംഭിച്ച് 2019 ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍ മുന്‍പിലെത്തി നില്‍ക്കുമ്പോഴേക്കും ഇംഗ്ലണ്ടിലെ പിച്ചുകളുടെ സ്വഭാവം എല്ലാവര്‍ക്കും വ്യക്തമാണ്.  ഓള്‍ഡ് ട്രഫോര്‍ഡിന്റെ കാര്യത്തിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. 
ഇവിടെ കഴിഞ്ഞ ലോകകപ്പ് മത്സരങ്ങള്‍ വിലയിരുത്തുമ്പോള്‍ ബാറ്റിങ്ങിനെ തുണയ്ക്കുന്നതാണ് ഓള്‍ഡ് ട്രഫോര്‍ഡിലെ പിച്ചെന്ന് വ്യക്തം. 

ടോസ് ജയിക്കുന്ന ടീം കാലാവസ്ഥ എന്ത് തന്നെ ആയാലും ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കാനാണ് ഇവിടെ സാധ്യത കൂടുതല്‍. ഏറ്റവും ഒടുവില്‍ ഇവിടെ കഴിഞ്ഞ ഓസീസ്-കീവീസ് മത്സരത്തില്‍ 600 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തിരുന്നു. ചെയ്‌സ് ചെയ്യുന്ന ടീമിന് ഓള്‍ഡ് ട്രഫോര്‍ഡില്‍ പ്രതികൂല ഘടകങ്ങളാവും നേരിടേണ്ടി വരിക. 

ഇംഗ്ലണ്ട് ലോകകപ്പില്‍ ഓള്‍ഡ് ട്രഫോര്‍ഡില്‍ നടക്കുന്ന അവസാന മത്സരമാണിത്. ഇന്ത്യ-കീവീസ് സെമിക്കായി ഒരുക്കിയിരിക്കുന്ന പിച്ചിലെ തവിട്ട് നിറം കളി പുരോഗമിക്കുംതോറും വിക്കറ്റ് സ്ലോ ആവുമെന്ന് വ്യക്തമാക്കുന്നു. ഇവിടെ ടോസ് ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. ഇവിടെ ഇന്ത്യ രണ്ട് വട്ടം കളിച്ചപ്പോഴും ഇന്ത്യയ്ക്ക് ആദ്യം ബാറ്റ് ചെയ്യാനായി. പാകിസ്ഥാനെതിരെ 336 റണ്‍സും, 268 റണ്‍സാണ് ഇന്ത്യ കണ്ടെത്തിയത്. എങ്കിലും വിന്‍ഡിസിനെതിരെ അനായാസ ജയം നേടാനായി. 

പക്ഷേ, ചെയ്‌സ് ചെയ്യേണ്ടി വന്നാല്‍ അത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാഴ്ത്തും. ഇതുവരെ ഇന്ത്യ ഓള്‍ഡ് ട്രഫോര്‍ഡില്‍ ചെയ്‌സ് ചെയ്തിട്ടില്ല. ലോകകപ്പില്‍ ഇതുവരെ രണ്ട് മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യ ചെയ്‌സ് ചെയ്തത്. ഒന്ന്, സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ. അന്ന് ജയിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനോട് ചെയ്‌സ് ചെയ്ത് ജയം പിടിക്കാനായില്ല. 

 സ്ലോ വിക്കറ്റില്‍ രോഹിത് ശര്‍മ ഒഴികെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ വെല്ലുവിളി നേരിടുന്നത് നമ്മള്‍ കണ്ടതാണ്. ചെയ്‌സിങ്ങില്‍ പ്രതികൂലമാവുന്ന ഘടകങ്ങള്‍ക്കൊപ്പം ബോള്‍ട്ടിന്റേയും ഫെര്‍ഗൂസന്റേയും ആക്രമണം കൂടി എത്തുമ്പോള്‍ ഇന്ത്യയ്ക്ക് ചെയ്‌സ് ചെയ്ത് ജയിച്ച് കയറുക ബുദ്ധിമുട്ടാവും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com