എല്ലാ അര്‍ഥത്തിലും എന്നെ വലിച്ചു കീറി, അല്ലറ ചില്ലറയൊന്നുമല്ല ജഡേജ; ആ ബാറ്റ് ചുഴറ്റലില്‍ പറഞ്ഞതെല്ലാം വിഴുങ്ങി മഞ്ജരേക്കര്‍ 

തികഞ്ഞ മികവോടെ ഞാന്‍ എല്ലാ അര്‍ഥത്തിലും തെറ്റാണെന്ന് ജഡേജ തെളിയിച്ചു
എല്ലാ അര്‍ഥത്തിലും എന്നെ വലിച്ചു കീറി, അല്ലറ ചില്ലറയൊന്നുമല്ല ജഡേജ; ആ ബാറ്റ് ചുഴറ്റലില്‍ പറഞ്ഞതെല്ലാം വിഴുങ്ങി മഞ്ജരേക്കര്‍ 

തോല്‍ക്കുമെന്ന് ഉറപ്പായിരുന്നിടത്ത് നിന്ന് ജയിക്കാമെന്ന അവസ്ഥയിലേക്ക് ഇന്ത്യയെ എത്തിച്ചാണ് രവീന്ദ്ര ജഡേജ രാജ്യത്തിന്റെ ഹീറോയാവുന്നത്. തോറ്റെങ്കിലും ജഡേജയെ സ്‌നേഹം കൊണ്ട് മൂടുകയാണ് ആരാധകര്‍. അതിനിടയില്‍ ജഡേജയെ പ്രശംസിച്ച് മറ്റൊരാള്‍ കൂടി വരുന്നുണ്ട്, സഞ്ജയ് മഞ്ജരേക്കര്‍. 

തന്നെ എല്ലാ അര്‍ഥത്തിലും ജഡേജ തന്നെ വലിച്ചു കീറിയെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്. തികഞ്ഞ മികവോടെ ഞാന്‍ എല്ലാ അര്‍ഥത്തിലും തെറ്റാണെന്ന് ജഡേജ തെളിയിച്ചു. എന്നാല്‍ ഈ ജഡേജയെ അല്ല നമ്മള്‍ എപ്പോഴും കാണുന്നത്. കഴിഞ്ഞ 40 ഇന്നിങ്‌സില്‍ ജഡേജയുടെ ഉയര്‍ന്ന സ്‌കോര്‍ 33 റണ്‍സായിരുന്നു എന്നതും താന്‍ വിമര്‍ശിക്കാനുണ്ടായ കാരണത്തെ ചൂണ്ടി മഞ്ജരേക്കര്‍ പറയുന്നു. 

ജഡേജയെ ബിറ്റ്‌സ് ആന്‍ഡ് പീസസ് എന്ന് മഞ്ജരേക്കര്‍ വിശേഷിപ്പിച്ചത് വീവാദമായിരുന്നു. ജഡേജ തന്നെ ഇതിനെതിരെ മഞ്ജരേക്കറെ വിമര്‍ശിച്ച് പരസ്യമായി രംഗത്തെത്തുകയും ചെയ്തു. എന്നാല്‍, ക്രീസിലിറങ്ങാന്‍ അവസരം ലഭിച്ചപ്പോള്‍ നിര്‍ണായക ഘട്ടത്തില്‍ തന്റെ മികവ് പുറത്തെടുത്ത് വിമര്‍ശകരുടെയെല്ലാം വായടപ്പിക്കുകയാണ് ജഡേജ. 

59 പന്തില്‍ നിന്ന് നാല് ഫോറും നാല് സിക്‌സും പറത്തി 77 റണ്‍സ് നേടിയാണ് ജഡേജ മടങ്ങിയത്. ബൗളിങ്ങില്‍ പത്ത് ഓവറില്‍ 34 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സ് എന്ന നിലയില്‍ ക്രീസിലേക്കെത്തിയ ജഡേജ ഇന്ത്യന്‍ സ്‌കോര്‍ 208ലെത്തിച്ചാണ് മടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com