ജേസൺ റോയി ഫൈനലിൽ കളിക്കും ; സസ്പെൻഷനില്ല, നടപടി പിഴശിക്ഷയിൽ ഒതുക്കി

മാച്ച് ഫീയുടെ 30 ശതമാനം പിഴ ഒടുക്കാനാണ് മാച്ച് റഫറി ജേസൺ റോയിയോട് ആവശ്യപ്പെട്ടിട്ടുള്ളത്
ജേസൺ റോയി ഫൈനലിൽ കളിക്കും ; സസ്പെൻഷനില്ല, നടപടി പിഴശിക്ഷയിൽ ഒതുക്കി

ബ​ർ​മിങ്ഹാം : അമ്പയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച ഇം​ഗ്ലണ്ട് ഓപ്പണർ ജേസൺ റോയിക്ക് പിഴശിക്ഷ. അച്ചടക്കലംഘനത്തിന് ജേസൺ റോയിയെ ഒരു മൽസരത്തിൽ നിന്നും സസ്പെൻഡ് ചെയ്തേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ പിഴശിക്ഷയിൽ നടപടി ഒതുക്കാൻ മാ​ച്ച് റ​ഫ​റി ര​ഞ്ജ​ൻ മ​ദു​ഗലെ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇതോടെ ജേസൺ റോയിക്ക് ലോകകപ്പ് ഫൈനൽ കളിക്കാനാകും. 

മാച്ച് ഫീയുടെ 30 ശതമാനം പിഴ ഒടുക്കാനാണ് മാച്ച് റഫറി ജേസൺ റോയിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ലോകകപ്പ് സെമിയിൽ ഓസ്ട്രേലിയക്കെതിരായ മൽസരത്തിൽ 85 റൺസെടുത്ത് നിന്ന റോയിയെ അമ്പയർ തെറ്റായി ഔട്ടാക്കിയതാണ് പ്രതിഷേധത്തിന് കാരണം. പാറ്റ് കമ്മിന്‍സ് എറിഞ്ഞ ഇന്നിം​ഗ്സിലെ  20-ാം ഓവറിലെ നാലാം പന്തിലായിരുന്നു നിർഭാ​ഗ്യകരമായി പുറത്താകുന്നത്. 

ക​മ്മി​ൻ​സി​ന്‍റെ പ​ന്തി​ൽ പു​ൾ ഷോ​ട്ടി​ന് ശ്ര​മി​ച്ച റോയിയെ വിക്കറ്റ് കീപ്പർ  ​അലെക്‌സ് കാരി ക്യാച്ചെടുത്തു. തുടർന്ന് അമ്പയർ കുമാര ധർമ്മസേന ഔട്ട് വിളിച്ചു.  എന്നാൽ റോയിയുടെ ബാറ്റിൽ പന്തുകൊണ്ടിരുന്നില്ലെന്ന് റീപ്ലേയിൽ വ്യക്തമായിരുന്നു. ഇം​ഗ്ലണ്ട് ടീമിന്റെ ഏ​ക റി​വ്യു അവസരം ബോയർസ്റ്റോ ഉപയോ​ഗിച്ചതിനാൽ,  ഡീആർഎസിന് അപ്പീൽ ചെയ്യാനും റോയിക്ക് കഴിയുമായിരുന്നില്ല. 

അമ്പയറുടെ തീ​രു​മാ​ന​ത്തി​ൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ ജേ​സ​ണ്‍ റോ​യി ഗ്രൗ​ണ്ടി​ൽ നി​ന്നു. ഇ​തേ​തു​ട​ർ​ന്ന് സഹഅമ്പ​യ​ർ മ​റി​യ​സ് എ​റാ​സ്മ​സ് ഇ​ട​പെ​ട്ട് റോയിയോട് പ​വ​ലി​യ​നി​ലേ​ക്കു പോ​കു​വാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. അമ്പ​യ​റു​ടെ തീ​രു​മാ​ന​ത്തി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചാ​ണ് റോ​യി ഗ്രൗ​ണ്ട് വി​ട്ട​ത്. റോ​യി​യെ ഔ​ട്ട് വി​ധി​ച്ച ശേ​ഷം ധ​ർ​മ​സേ​ന ടി​വി ചി​ഹ്നം കാ​ണി​ച്ച​ത് കൂ​ടു​ത​ൽ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com