ടീമില്‍ കോഹ് ലി, രോഹിത് എന്നിങ്ങനെ രണ്ട് വിഭാഗങ്ങള്‍? കോഹ് ലി, ശാസ്ത്രി എന്നിവരില്‍ ഒരു വിഭാഗം അതൃപ്തരെന്നും റിപ്പോര്‍ട്ട്‌

കോഹ് ലിയുടേയും ശാസ്ത്രിയുടേയും ഇഷ്ടം നേടിയ കളിക്കാരാണ് പ്ലേയിങ് ഇലവനില്‍ വരുന്നത്. അല്ലെങ്കില്‍ മികച്ച കളി പുറത്തെടുക്കുന്നവരാവണം
ടീമില്‍ കോഹ് ലി, രോഹിത് എന്നിങ്ങനെ രണ്ട് വിഭാഗങ്ങള്‍? കോഹ് ലി, ശാസ്ത്രി എന്നിവരില്‍ ഒരു വിഭാഗം അതൃപ്തരെന്നും റിപ്പോര്‍ട്ട്‌

ന്ത്യന്‍ ക്രിക്കറ്റ് ടീം കോഹ് ലി, രോഹിത് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ടീമിലിടം ലഭിക്കണം എങ്കില്‍ ഒന്നുകില്‍ കോഹ് ലിയുടെ സംഘത്തില്‍ അംഗമായിരിക്കണം. അല്ലെങ്കില്‍ രോഹിത്തിനെയോ, ബൂമ്രയെയോ പോലെ മികച്ച പ്രകടനം പുറത്തെടുക്കുന്നവരാവണം എന്നാണ് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

കോഹ് ലിയുടേയും ശാസ്ത്രിയുടേയും ഇഷ്ടം നേടിയ കളിക്കാരാണ് പ്ലേയിങ് ഇലവനില്‍ വരുന്നത്. അല്ലെങ്കില്‍ മികച്ച കളി പുറത്തെടുക്കുന്നവരാവണം. കെ.എല്‍.രാഹുല്‍ മികച്ച കളി പുറത്തെടുത്തില്ലെങ്കില്‍ പോലും ടീം മാനേജ്‌മെന്റ് പൂര്‍ണ പിന്തുണ രാഹുലിന് നല്‍കുന്നു. ബാറ്റിങ് പൊസിഷനില്‍ ഓപ്പണിങ്ങില്‍ അല്ലെങ്കില്‍ നാലാമത് രാഹുല്‍ തുടരുക തന്നെ ചെയ്യുമെന്നും ഇന്ത്യന്‍ ടീം അംഗങ്ങളിലൊരാള്‍ പറഞ്ഞെന്ന് റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു. 

കോഹ് ലിയുടെ ഗുഡ്ബുക്കില്‍ പേരില്ലാത്തതിനാലാണ് റായിഡുവിന് ലോകകപ്പ് ടീമില്‍ ഇടംനേടാനാവാതെ പോയത്. കുല്‍ദീപും, ചഹലും മോശം കളി പുറത്തെടുത്താലും കുല്‍ദീപിനെയാവും മാറ്റി നിര്‍ത്തുക. ചഹല്‍ ബാംഗ്ലൂര്‍ താരമായതിനാലാണ് ഇത്. പരിശീലകന്‍ രവി ശാസ്ത്രിയിലും, ബൗളിങ് കോച്ച് ഭരത് അരുണിലും അതൃപ്തരാണ് ടീം. ഇവര്‍ സ്ഥാനങ്ങളില്‍ നിന്ന് മാറണം എന്നാണ് ടീമിലെ ഒരുവിഭാഗം ആഗ്രഹിക്കുന്നത്. ശാസ്ത്രി, ഭരത് അരുണ്‍ എന്നിവരുടെ അഭിപ്രായം മാത്രമാണ് കോഹ് ലി കണക്കിലെടുക്കാറ് എന്നും വാര്‍ത്തയില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com