ഇംഗ്ലണ്ടിന് ലഭിച്ചത് ലോകകപ്പ് ചരിത്രത്തിലെ ഉയര്‍ന്ന സമ്മാനത്തുക; ഇന്ത്യയ്ക്ക് ലഭിച്ചത്? മറ്റ് ടീമുകള്‍ക്ക് ലഭിച്ചത് ഇങ്ങനെ

27 കോടി രൂപയ്ക്ക് മുകളിലാണ് ഇംഗ്ലണ്ടിന് ലഭിച്ച സമ്മാനത്തുക. രണ്ടാമത്തെത്തിയ ന്യൂസിലാന്‍ഡിന് ലഭിച്ചത് 13 കോടിക്കടുത്ത് രൂപ
ഇംഗ്ലണ്ടിന് ലഭിച്ചത് ലോകകപ്പ് ചരിത്രത്തിലെ ഉയര്‍ന്ന സമ്മാനത്തുക; ഇന്ത്യയ്ക്ക് ലഭിച്ചത്? മറ്റ് ടീമുകള്‍ക്ക് ലഭിച്ചത് ഇങ്ങനെ

ല കാരണങ്ങള്‍ കൊണ്ട് വിവാദങ്ങളും വിമര്‍ശനങ്ങളും നിറഞ്ഞതായിരുന്നു ഇംഗ്ലണ്ട് ലോകകപ്പ് എങ്കിലും കളിക്കാനെത്തിയ പത്ത് ടീമുകള്‍ക്കും വമ്പന്‍ തുകയുമായാണ് മടങ്ങിയത്. ലോകകപ്പ് ക്രിക്കറ്റില്‍ കിരീടം ചൂടുന്ന ടീമിന് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ഉയര്‍ന്ന സമ്മാന തുകയാണ് ഇംഗ്ലണ്ട് ടീമിനെ തേടിയെത്തിയത്. 27 കോടി രൂപയ്ക്ക് മുകളിലാണ് ഇംഗ്ലണ്ടിന് ലഭിച്ച സമ്മാനത്തുക. രണ്ടാമത്തെത്തിയ ന്യൂസിലാന്‍ഡിന് ലഭിച്ചത് 13 കോടിക്കടുത്ത് രൂപ. 

ടൂര്‍ണമെന്റില്‍ നിന്നും ഒരു ജയം പോലും നേടാനാവാതെ മടങ്ങിയ അഫ്ഗാനിസ്ഥാന് ലഭിച്ചത് 68,53,350 രൂപ. ലോകകപ്പിലേക്ക് വലിയ പ്രതീക്ഷയുമായി എത്തിയെങ്കിലും വിജയ ഫോര്‍മുലകള്‍ അകന്ന് നിന്നതോടെ തോല്‍വികളിലേക്ക് കൂപ്പുകുത്തിയ വിന്‍ഡിസിന് ലഭിച്ചത് 1,23,36,030 രൂപ. ക്രിസ് ഗെയ്‌ലിന്റേയും റസലിന്റേയും തകര്‍പ്പന്‍ കളി കാണാനിരുന്നവരെ നിരാശപ്പെടുത്തിയാണ് വിന്‍ഡിസ് മടങ്ങിയത്. 

ഏഴ് കോടി നാല്‍പത് ലക്ഷം രൂപയാണ് സെമിയിലെത്തിയ ഇന്ത്യയ്ക്ക് ലഭിച്ച തുക. ലോകകപ്പിലെ പത്ത് ടീമുകള്‍ക്കും ലഭിച്ച പ്രതിഫല കണക്ക് ഇങ്ങനെ, 

ഇംഗ്ലണ്ട്                  - 29,05,82,040 രൂപ
ന്യൂസിലാന്‍ഡ്    - 15,07,73,700 രൂപ
ഇന്ത്യ                       - 7,40,16,180 രൂപ
ഓസ്‌ട്രേലിയ        - 7,40,16,180 
പാകിസ്ഥാന്‍        -2,05,60,050 രൂപ
ശ്രീലങ്ക                      - 1,50,77,370 രൂപ
സൗത്ത് ആഫ്രിക്ക    -1,50,77,370 രൂപ
ബംഗ്ലാദേശ്         - 1,50,77,370 രൂപ
വിന്‍ഡിസ്         -1,23,36,030
അഫ്ഗാനിസ്ഥാന്‍    - 68,53,350 രൂപ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com