ധോനിയെ പോലൊരു ഇതിഹാസ താരത്തിനറിയാം എപ്പോള്‍ വിരമിക്കണം എന്ന്; ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദിന്റെ പ്രതികരണം

വിരമിക്കലിനെ സംബന്ധിച്ച് ധോനിയോട് ചര്‍ച്ച ചെയ്തതായും ചീഫ് സെലക്ടര്‍ വ്യക്തമാക്കി. വിരമിക്കല്‍ തീരുമാനം വ്യക്തിപരമായി എടുക്കേണ്ടതാണ്
ധോനിയെ പോലൊരു ഇതിഹാസ താരത്തിനറിയാം എപ്പോള്‍ വിരമിക്കണം എന്ന്; ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദിന്റെ പ്രതികരണം

വിരമിക്കുന്നതില്‍ തീരുമാനമെടുക്കാനുള്ള അവകാശം വ്യക്തിപരമാണെന്ന് ഇന്ത്യന്‍ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. വിന്‍ഡിസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ഈ പരമ്പരയില്‍ കളിക്കാന്‍ ധോനിയുടെ സേവനം ലഭിക്കില്ല. ടീമിനൊപ്പം ചേരില്ലെന്ന് ധോനി അറിയിച്ചു. ലോകകപ്പ് വരെ നമുക്ക് വ്യക്തമായ പദ്ധതിയുണ്ടായിരുന്നു. ലോകകപ്പിന് ശേഷം കുറച്ച് പദ്ധതികള്‍ കൂടി നമ്മള്‍ മുന്നില്‍ വയ്ക്കുന്നുണ്ട്. പന്തിന് വേണ്ട സമയം നല്‍കി വളര്‍ത്തുകയാണ് ലക്ഷ്യം. ഇപ്പോഴത്തെ നമ്മുടെ ലക്ഷ്യം അതാണ്, വാര്‍ത്താ സമ്മേളനത്തില്‍ എംഎസ്‌കെ പ്രസാദ് പറഞ്ഞു. 

വിരമിക്കലിനെ സംബന്ധിച്ച് ധോനിയോട് ചര്‍ച്ച ചെയ്തതായും ചീഫ് സെലക്ടര്‍ വ്യക്തമാക്കി. വിരമിക്കല്‍ തീരുമാനം വ്യക്തിപരമായി എടുക്കേണ്ടതാണ്. ധോനിയെ പോലെ ഒരു ഇതിഹാസ താരത്തിന് അറിയാം താന്‍ എപ്പോഴാണ് വിരമിക്കേണ്ടത് എന്ന്. എന്നാല്‍ ഭാവിയിലേക്കുള്ള പദ്ധതിക്ക് പ്രാധാന്യം നല്‍കുമ്പോള്‍, അത് സെലക്ടര്‍മാരുടെ കൈകളിലേക്ക് വരുമെന്നും അദ്ദേഹം വ്യക്തമാക്കി. 

മൂന്ന് കാര്യങ്ങളാണ് ഞങ്ങള്‍ക്ക് വ്യക്തമാക്കാനുള്ളത്. ധോനി ഇപ്പോള്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നില്ല. സൈന്യത്തില്‍ രണ്ട് മാസം സേവനമനുഷ്ഠിക്കാനാണ് ധോനിയുടെ തീരുമാനം. ഇത് നേരത്തെ തീരുമാനിച്ചതാണ്. നായകന്‍ കോഹ് ലിയേയും, ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദിനേയും ഇക്കാര്യം അറിയിച്ചതായി ബിസിസിഐ വൃത്തങ്ങളും  വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com