പാക് ക്രിക്കറ്റ് ടീമിനെ നന്നാക്കാൻ ഇമ്രാൻ തന്നെ ഇറങ്ങുന്നു; അടുത്ത ഐസിസി ടൂർണമെന്റിൽ തന്നെ മികവ് കാണാമെന്ന ഉറപ്പും

ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ടീമായി പാകിസ്ഥാന്‍ ടീമിനെ മാറ്റാനുള്ള പദ്ധതികള്‍ നടപ്പിലാക്കാനായി പ്രവര്‍ത്തിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
പാക് ക്രിക്കറ്റ് ടീമിനെ നന്നാക്കാൻ ഇമ്രാൻ തന്നെ ഇറങ്ങുന്നു; അടുത്ത ഐസിസി ടൂർണമെന്റിൽ തന്നെ മികവ് കാണാമെന്ന ഉറപ്പും

വാഷിങ്ടന്‍: ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ടീമായി പാകിസ്ഥാന്‍ ടീമിനെ മാറ്റാനുള്ള പദ്ധതികള്‍ നടപ്പിലാക്കാനായി പ്രവര്‍ത്തിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന അദ്ദേഹം അമേരിക്കയിലെ പാകിസ്ഥാന്‍ പൗരന്‍മാര്‍ക്കാണ് ഉറപ്പ് നല്‍കിയത്. ഇക്കഴിഞ്ഞ ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ പാകിസ്ഥാന്‍ പുറത്തായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പാകിസ്ഥാനെ ഏക ലോകകപ്പ് കിരീട നേട്ടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ കൂടിയായിരുന്ന ഇമ്രാന്‍ തന്റെ പദ്ധതി വ്യക്തമാക്കിയത്.

വാഷിങ്ടന്‍ ഡിസിയിലെ ഡൗണ്‍ടൗണില്‍ പാകിസ്ഥാന്‍ അമേരിക്കന്‍സിനെ അഭിസംബോധന ചെയ്യവേയായിരുന്നു രാജ്യത്തെ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം. അടുത്ത ഐസിസി ടൂര്‍ണമെന്റില്‍ തന്നെ മികച്ച പാക് ടീമിനെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതിനായി പുതിയ താരങ്ങളെ ടീമിലെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ ഈ പറഞ്ഞ വാക്കുകള്‍ എല്ലാവരും ഓര്‍ത്തിരിക്കണമെന്നും ഇമ്രാന്‍ പറഞ്ഞു. 

ഇക്കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് പാക് ടീം വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. പിന്നീട് തിരിച്ചെത്തിയ അവര്‍ക്ക് പക്ഷേ സെമിയിലേക്ക് മുന്നേറാന്‍ സാധിച്ചില്ല. ലോകകപ്പിലെ മോശം പ്രകടനത്തിന്റെ ഉത്തരവാദി നിലവിലെ മാനേജ്‌മെന്റാണെന്നും ആരോപണങ്ങളുണ്ടായിരുന്നു. പാക് ടീമില്‍ അഴിച്ചു പണിക്കുള്ള സാധ്യതകള്‍ സജീവമായി നില്‍ക്കുന്ന ഘട്ടത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com