ടോക്യോ ഒളിമ്പിക്‌സ്; മെഡലുകള്‍ നിര്‍മിച്ചത് പഴയ ഫോണുകള്‍ ഉപയോഗിച്ച്

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഒളിമ്പിക്‌സിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു. ഒളിമ്പിക്‌സിന് ഒരു വര്‍ഷം ബാക്കി നില്‍ക്കെയാണ് കൗണ്ട് ഡൗണ്‍ ആരംഭിച്ചിരിക്കുന്നത്
ടോക്യോ ഒളിമ്പിക്‌സ്; മെഡലുകള്‍ നിര്‍മിച്ചത് പഴയ ഫോണുകള്‍ ഉപയോഗിച്ച്

ടോക്യോ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഒളിമ്പിക്‌സിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു. ഒളിമ്പിക്‌സിന് ഒരു വര്‍ഷം ബാക്കി നില്‍ക്കെയാണ് കൗണ്ട് ഡൗണ്‍ ആരംഭിച്ചിരിക്കുന്നത്. ടോക്യോയിലെ മറുനൗച്ചി സെന്‍ട്രല്‍ പ്ലാസയിലാണ് കൗണ്ട് ഡൗണ്‍ ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നത്.

ഒളിമ്പിക്‌സ് ജേതാക്കള്‍ക്ക് നല്‍കാനുള്ള മെഡലുകളും ഇപ്പോള്‍ പ്രകാശനം ചെയ്തിട്ടുണ്ട്. ജുനിചി കവാനിഷിയാണ് മെഡലുകള്‍ രൂപകല്‍പന ചെയ്തത്. പുനരുപയോഗിച്ച ലോഹമാണ് മെഡലുകളുടെ നിര്‍മാണത്തിനായി എടുത്തിട്ടുള്ളത്. പഴയ ഫോണുകളും മെഡല്‍ നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ഇതിനായി പൊതുജനങ്ങളുടെ പങ്കാളിത്തവും ഉറപ്പാക്കിയിരുന്നു. 5,000 സ്വര്‍ണം, വെള്ളി, വെങ്കലം മെഡലുകളാണ് തയ്യാറാക്കിയിട്ടുള്ളത്. 

പരിസ്ഥിത സൗഹാര്‍ദ ഒളിമ്പിക്‌സാണ് ജപ്പാന്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് പുനരുപയോഗിച്ച ലോഹം കൊണ്ട് മെഡലുകളടക്കമുള്ളവ നിര്‍മിക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

ആദ്യമായി ഒളിമ്പിക്‌സ് ജപ്പാനിലെത്തിയ 1964ല്‍ ടോക്യോ ലോകത്തെ അമ്പരപ്പിച്ചിരുന്നു. ആ മികവ് ഇത്തവണയും ആവര്‍ത്തിക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ പറഞ്ഞു. ജപ്പാന്റെ സാങ്കേതിക മികവായിരിക്കും ഒളിമ്പിക്‌സിനെ വേറിട്ടു നിര്‍ത്തുകയെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തലവന്‍ തോമസ് ബാക്കും പറഞ്ഞു. രണ്ട് ലക്ഷത്തിലേറെ പേര്‍ ഇതിനകം വളണ്ടിയര്‍മാരാവാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com