ഇത് മനുഷ്യന്‍ തന്നെയാണോ! പറത്തിയത് 12 പടുകൂറ്റന്‍ സിക്‌സ്; തകര്‍പ്പന്‍ സെഞ്ചുറിയുമായി ഗെയ്ല്‍

1000 ബൗണ്ടറിയും, 22 ട്വന്റി20 സെഞ്ചുറിയും നേടുന്ന ആദ്യ താരവുമായി ഗെയ്ല്‍ ഇവിടെ
ഇത് മനുഷ്യന്‍ തന്നെയാണോ! പറത്തിയത് 12 പടുകൂറ്റന്‍ സിക്‌സ്; തകര്‍പ്പന്‍ സെഞ്ചുറിയുമായി ഗെയ്ല്‍

54 പന്തില്‍ നിന്നും 122 റണ്‍സ് അടിച്ചെടുത്ത് ക്രിസ് ഗെയ്‌ലിന്റെ തകര്‍പ്പന്‍ ബാറ്റിങ്. ജിടി20 കാനഡ മാച്ചിലാണ് ക്രിസ് ഗെയ്ല്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത്. 12 പടുകൂറ്റന്‍ സിക്‌സും, ഏഴ് ഫോറുമാണ് ഗെയ്‌ലിന്റെ ബാറ്റില്‍ നിന്നും വന്നത്. 

1000 ബൗണ്ടറിയും, 22 ട്വന്റി20 സെഞ്ചുറിയും നേടുന്ന ആദ്യ താരവുമായി ഗെയ്ല്‍ ഇവിടെ. ഗെയ്‌ലിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ ബലത്തില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വാന്‍കോര്‍ നൈറ്റ്‌സ്  276 റണ്‍സ് എടുത്തു. ട്വന്റി20 ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണ് ഇത്. 
 

ലോങ് ഓണിലേക്ക് കൂറ്റന്‍ സിക്‌സ് പായിച്ചാണ് ഗെയ്ല്‍ മൂന്നക്കം കടന്നത്. സ്റ്റേഡിയത്തിന് പുറത്തേക്ക് ഗെയ്ല്‍ പന്ത് പറത്തിയതോടെ യൂണിവേഴ്‌സല്‍ ബോസിന്റെ ആരാധകര്‍ക്ക് ആവേശമടക്കാനായില്ല. ഇതൊരു മനുഷ്യന്‍ തന്നെയാണോ എന്ന് ചോദിച്ച് ഷായ് ഹോപ്പ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ട്വിറ്ററിലെത്തി. ജിടി20യെ ഗെയില്‍ ട്വന്റി20 എന്നാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് നിര്‍വചിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com