ആദ്യം ജര്‍മനി, പിന്നെ ഫെഡറര്‍, ഇപ്പോള്‍ ഹാരി കെയ്ന്‍, കോഹ് ലിയുടെ നിര്‍ഭാഗ്യത്തിന്റെ ഇരകളാക്കി ആരാധകരുടെ ട്രോള്‍

ടോട്ടന്നത്തിന്റെ തോല്‍വിക്ക് പിന്നില്‍ കോഹ് ലിയാണോ എന്ന് ചോദിച്ചാണ് ആരാധകരുടെ ട്രോള്‍
ആദ്യം ജര്‍മനി, പിന്നെ ഫെഡറര്‍, ഇപ്പോള്‍ ഹാരി കെയ്ന്‍, കോഹ് ലിയുടെ നിര്‍ഭാഗ്യത്തിന്റെ ഇരകളാക്കി ആരാധകരുടെ ട്രോള്‍

നീണ്ട കാത്തിരിപ്പിന് ഒടുവില്‍ ലിവര്‍പൂള്‍ ആ സ്വപ്നത്തിലേക്കെത്തി. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ടോട്ടന്നത്തെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് കിരീടത്തില്‍ മുത്തമിട്ട ലിവര്‍പൂളാണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്. എന്നാല്‍, അതിനിടയില്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ പേരില്‍ ട്രോളുകള്‍ക്ക് ഇരയാവുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍  വിരാട് കോഹ് ലി.

ടോട്ടന്നത്തിന്റെ തോല്‍വിക്ക് പിന്നില്‍ കോഹ് ലിയാണോ എന്ന് ചോദിച്ചാണ് ആരാധകരുടെ ട്രോള്‍. ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് മുന്‍പ് ടോട്ടന്നം നായകന്‍ ഹാരി കെയ്‌നിനെ കോഹ് ലി കണ്ടിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും ഇതിന്റെ ഫോട്ടോ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 

2018 ഫുട്‌ബോള്‍ ലോകകപ്പിന്റെ സമയത്ത് ജര്‍മനി കിരീടം ചൂടുമെന്നാണ് കോഹ് ലി പ്രവചിച്ചത്. ലോകകപ്പില്‍ ജര്‍മനി ഫേവറിറ്റുകളായിരുന്നു എങ്കിലും ആദ്യ റൗണ്ടില്‍ തന്നെ അവര്‍ പുറത്തായി. വിംബിള്‍ഡണിന്റെ സമയത്ത് ഫെഡറര്‍ക്കൊപ്പവും കോഹ് ലി എത്തി. വിംബിള്‍ഡണില്‍ ഫെഡറര്‍ക്ക് സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നു എങ്കിലും കോഹ് ലിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഫെഡറര്‍ തോറ്റു. ഇപ്പോള്‍, ടോട്ടന്നത്തിന്റെ തോല്‍വിയോടെ ഒരിക്കല്‍ കൂടി കോഹ് ലിക്ക് നേരെ വിരല്‍ ചൂണ്ടുകയാണ് ആരാധകര്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com