ഭാഗ്യം തുണച്ചില്ല, ജോക്കോവിച്ച് പുറത്ത് ; ഫ്രഞ്ച് ഓപ്പണില്‍ തെയിം- നദാല്‍ ഫൈനല്‍

ഫൈനലില്‍ നാളെ  തെയിം റാഫേല്‍ നദാലിനെ നേരിടും
ഭാഗ്യം തുണച്ചില്ല, ജോക്കോവിച്ച് പുറത്ത് ; ഫ്രഞ്ച് ഓപ്പണില്‍ തെയിം- നദാല്‍ ഫൈനല്‍

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ സെമി ഫൈനലില്‍ നൊവാക് ജോക്കോവിച്ചിന് തോല്‍വി. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ ലോക നാലാം നമ്പര്‍ താരമായ ഡൊമിനിക് തെയിമാണ് ജോക്കോവിച്ചിന്റെ ജൈത്രയാത്രയ്ക്ക് വിരാമം ഇട്ടത്. സ്‌കോര്‍ 6-2,3-6,7-5,5-7,7-5. നാല് ഗ്രാന്‍സ്ലാം കിരീടങ്ങളെന്ന സ്വപ്‌നവുമയാണ് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിലേക്ക് എത്തിയത്. 

ആദ്യ സെറ്റ് കൈവിട്ട ജോക്കോവിച്ച് രണ്ടാം സെറ്റിലും നാലാം സെറ്റിലും കൂടുതല്‍ ഊര്‍ജത്തോടെ തിരിച്ചുവരാന്‍ ശ്രമിച്ചുവെങ്കിലും താളം പിഴയ്ക്കുകയായിരുന്നു. കരുത്തുറ്റ എയ്‌സുകള്‍ ജോക്കോവിച്ച് പായിച്ചെങ്കിലും തെയിമിന്റെ ആക്രമണശൈലിക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ഒന്‍പത് ബ്രേക്ക് പോയിന്റുകളാണ് മത്സരത്തില്‍ തെയിം നേടിയത്. 

 ഇത് രണ്ടാം പ്രാവശ്യമാണ് ഒരുവര്‍ഷം നാല് ഗ്രാന്‍സ്ലാമുകള്‍ എന്ന സ്വപ്‌ന നേട്ടം ജോക്കോവിച്ചിനെ കൈവിടുന്നത്. 2015 ല്‍ മൂന്ന് ഗ്രാന്‍സ്ലാമുകള്‍ നേടിയെങ്കിലും സ്റ്റാന്‍ വാവ്‌റിങ്കയ്ക്ക് മുന്നില്‍ പരാജയപ്പെടുകയായിരുന്നു. ഫൈനലില്‍ നാളെ  തെയിം റാഫേല്‍ നദാലിനെ നേരിടും. 11 തവണ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായ റാഫയെ നേരിടാന്‍ സര്‍വകരുത്തും തെയിമിന് പുറത്തെടുക്കേണ്ടി വരും. 11 തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഏഴുതവണയും വിജയം നദാലിനൊപ്പമായിരുന്നു.  പക്ഷേ കഴിഞ്ഞ ഏപ്രിലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് നദാലിനെ പരാജയപ്പെടുത്താനായത് തെയിമിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com