കോപ്പ അമേരിക്കയില്‍ ഖത്തറും, ജപ്പാനും എന്തിന്? സൗത്ത് അമേരിക്കന്‍ ടീമിനെ യൂറോപ്പ് ക്ഷണിക്കുമോ? പരഗ്വേയെ ഖത്തര്‍ തളച്ചതിന് പിന്നാലെ വിമര്‍ശനം

സൗത്ത് അമേരിക്കന്‍ രാജ്യങ്ങള്‍ പോരിനിറങ്ങുന്ന കോപ്പ അമേരിക്കയില്‍ ഈ വര്‍ഷത്തെ ഏഷ്യാ കപ്പ് ഫൈനലിസ്റ്റുകളായ ഖത്തര്‍, ജപ്പാന്‍ എന്നിവരെ ക്ഷണിക്കുകയായിരുന്നു
കോപ്പ അമേരിക്കയില്‍ ഖത്തറും, ജപ്പാനും എന്തിന്? സൗത്ത് അമേരിക്കന്‍ ടീമിനെ യൂറോപ്പ് ക്ഷണിക്കുമോ? പരഗ്വേയെ ഖത്തര്‍ തളച്ചതിന് പിന്നാലെ വിമര്‍ശനം

ജപ്പാനും, ഖത്തറും കോപ്പ അമേരിക്കയിലേക്ക് എങ്ങനെ എത്തി? കോപ്പ അമേരിക്കയുടെ ഷെഡ്യൂള്‍ വന്നതിന് പിന്നാലെ ആരാധകരുയര്‍ത്തിയ ചോദ്യമിതായിരുന്നു. ആ ചോദ്യത്തിന് ഉത്തരം കിട്ടിയതിന് ശേഷവും ഇതിനെ ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നില്ല. പാരാഗ്വയ്‌ക്കെതിരെ ഖത്തര്‍ സമനില പിടിച്ചതിന് പിന്നാലെ പരഗ്വേ കോച്ച് എഡ്വാര്‍ഡ് ബെരിസോ തന്നെ പ്രതിഷേധം തുറന്നടിച്ചു.

സൗത്ത് അമേരിക്കന്‍ രാജ്യങ്ങള്‍ പോരിനിറങ്ങുന്ന കോപ്പ അമേരിക്കയില്‍ ഈ വര്‍ഷത്തെ ഏഷ്യാ കപ്പ് ഫൈനലിസ്റ്റുകളായ ഖത്തര്‍, ജപ്പാന്‍ എന്നിവരെ ക്ഷണിക്കുകയായിരുന്നു. 10 അംഗ രാജ്യങ്ങളാണ് സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ കീഴിലുള്ളത്. സംഖ്യ തികയ്ക്കുന്നതിനായി രണ്ട് രാജ്യങ്ങളെ കോപ്പ അമേരിക്കയിലേക്ക് കളിക്കാന്‍ ക്ഷണിക്കുക പതിവാണ്. 

യുഎസ്, മെക്‌സിക്കോ എന്നിങ്ങനെയുള്ള ടീമുകള്‍ ഇങ്ങനെ കോപ്പ അമേരിക്ക കളിക്കാന്‍ എത്തി. ഇത് ആദ്യമായിട്ടാണ് അമേരിക്കയ്ക്ക് പുറത്ത് നിന്നുള്ള രണ്ട് ടീമുകള്‍ എത്തുന്നത്. 2007ന് ശേഷം ഇങ്ങനെ ക്ഷണം സ്വീകരിച്ച് എത്തിയ മറ്റൊരു ടീമും ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടം പിന്നിട്ടിട്ടില്ല. കോപ്പ കളിക്കാന്‍ എത്തുന്ന ഖത്തര്‍ ടീം അംഗങ്ങളെ ചൊല്ലിയും വിവാദം ഉയര്‍ന്നിരുന്നു.  അവരുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ അലി അല്‍മോയസ് ജനിച്ചത് സുഡാനിലാണ്. ബെല്‍ജിയം, ഓസ്‌ട്രേലിയ, സ്‌പെയ്ന്‍ എന്നിവിടങ്ങളിലായിരുന്നു അലിയുടെ കരിയര്‍. 

അമേരിക്കയില്‍ നിന്നുള്ള രാജ്യങ്ങള്‍ മാത്രമാവണം കോപ്പ കളിക്കേണ്ടത് എന്നാണ് പാരാഗ്വ പരിശീലകന്റെ വാദം. യൂറോപ്പ് ഏതെങ്കിലും സൗത്ത് അമേരിക്കന്‍ രാജ്യത്തെ കളിക്കാന്‍ ക്ഷണിക്കുന്നത് കണ്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു. 2022 ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യമരുളുന്നവര്‍ എന്ന നിലയില്‍ ഖത്തറിലേക്ക് ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധ എത്തുമ്പോഴാണ് പാരാഗ്വയയെ അവര്‍ സമനിലയില്‍ പിടിച്ചത്. ഏഷ്യാ കപ്പില്‍ ജപ്പാനെ 3-1ന് തകര്‍ത്തതിന് ശേഷം കോപ്പയില്‍ കൂടി മുന്നേറ്റം നടത്താനാണ് അവരുടെ ലക്ഷ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com