'അഭിനന്ദനെ നമുക്ക് സ്വീകരിക്കാം, പക്ഷേ അതുകൊണ്ട് എല്ലാം അവസാനിച്ചുവെന്ന് കരുതേണ്ട'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st March 2019 04:55 PM  |  

Last Updated: 01st March 2019 04:57 PM  |   A+A-   |  

abhi8

പാക് സൈന്യത്തിന്റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ ഇന്ത്യയ്ക്ക് കൈമാറിയാലും പ്രശ്‌നങ്ങള്‍ അത് കൊണ്ട് തീര്‍ന്നുവെന്ന് കരുതേണ്ടെന്ന് ഇന്ത്യന്‍ ഷൂട്ടിങ് താരം ഹീന സിന്ധു. സമാധാന സന്ദേശം എന്ന നിലയില്‍ അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അഭിനന്ദനെ സ്വന്തം മണ്ണിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ഉയര്‍ന്ന പ്രതികരണങ്ങളുടെ കൂട്ടത്തിലാണ് ഹീനയുടേയും വാക്കുകള്‍. 

യുദ്ധത്തടവുകാരനെ തിരികെ അയക്കുന്നു എന്നതിന്റെ അര്‍ഥം സംഘര്‍ഷം അയയുന്നു എന്നോ, സമാധാനത്തിലേക്ക് കാര്യങ്ങള്‍ വരുന്നു എന്നോ അല്ല. വിഡ്ഡികളായ മാധ്യമങ്ങള്‍ അങ്ങിനെ പറയുന്നു. നമ്മുടെ പ്രിയപ്പെട്ട അയല്‍ക്കാര്‍ ജെയ്ഷ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ഇന്ത്യയ്ക്ക് കൈമാറിയാല്‍ അത് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. അഭിനന്ദനെ നമുക്ക് സ്വീകരിക്കാം. പക്ഷേ അതിലൂടെ ഈ പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്ന് കരുതേണ്ട എന്നാണ് ഹീന സിന്ധു പാകിസ്ഥാനുള്ള മറുപടിയായി പറയുന്നത്. 

ശിഖര്‍ ധവാന്‍, ഹര്‍ഭജന്‍ സിങ് ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളും അഭിനന്ദനെ രാജ്യത്തേക്ക് സ്വാഗതം ചെയ്ത് ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. പാകിസ്ഥാന്റെ എഫ്16 തകര്‍ത്തതിന് പിന്നാലെ അഭിനനന്ദന്‍ പറന്നിരുന്ന MiG-21 തകരുകയായിരുന്നു.