ബോക്‌സിങ് ഡേ ടെസ്റ്റില്‍ അവഗണിച്ചതോടെ ഞാന്‍ തകര്‍ന്നു; നന്നായി കളിച്ചിട്ടും ഒഴിവാക്കിയെന്ന് മുരളി വിജയ്

ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ല എന്ന ചിന്ത ആ സമയം എന്നെ മാനസീകമായി തകര്‍ത്തു. നിരാശയായിരുന്നില്ല എനിക്ക്, വേദനയായിരുന്നു
ബോക്‌സിങ് ഡേ ടെസ്റ്റില്‍ അവഗണിച്ചതോടെ ഞാന്‍ തകര്‍ന്നു; നന്നായി കളിച്ചിട്ടും ഒഴിവാക്കിയെന്ന് മുരളി വിജയ്

ഓസ്‌ട്രേലിയന്‍ പരമ്പരയിലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഉള്‍പ്പെടുത്താതിരുന്നതിന് എതിരെ ക്രിക്കറ്റ് താരം മുരളി വിജയ്. ആ ഒഴിവാക്കല്‍ എന്നെ തകര്‍ത്തു കളഞ്ഞുവെന്നാണ് മുരളി വിജയ് പറയുന്നത്. 

ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ല എന്ന ചിന്ത ആ സമയം എന്നെ മാനസീകമായി
 തകര്‍ത്തു. നിരാശയായിരുന്നില്ല എനിക്ക്, വേദനയായിരുന്നു. ബോക്‌സിങ് ഡേ ടെസ്റ്റില്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുമെന്നായിരുന്നു എന്റെ പ്രതീക്ഷ. പെര്‍ത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ ഞാന്‍ നന്നായി ബാറ്റ് ചെയ്തു. 

ഒരു ഇന്നിങ്‌സ് കൂടി കളിച്ചാല്‍ ഫോമിലേക്കെത്തും എന്ന നിലയിലായിരുന്നു ഞാന്‍. ബോക്‌സിങ് ഡേ ടെസ്റ്റ് കളിക്കാനുള്ള ആ ഒരു അവസരം മാത്രമാണ് എനിക്ക് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടില്ല എന്നറിഞ്ഞതോടെ ഞാന്‍ ആകെ തകര്‍ന്നുവെന്ന് വിജയ് പറയുന്നു. 

പെര്‍ത്തില്‍ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ മുരളി വിജയ് കൂടുതല്‍ സമയം ക്രീസില്‍ നിന്നിരുന്നു. 67 പന്തില്‍ നിന്നും 20 റണ്‍സ് നേടിയായിരുന്നു മുരളി വിജയിയുടെ ഇന്നിങ്‌സ്. എന്നാല്‍ റണ്‍സ് കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ മുരളിക്ക് പകരം ഹനുമാന്‍ വിഹാരി മായങ്കിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനെത്തി. 

പൃഥ്വി ഷായും, മായങ്കും, വിഹാരിയും തനിക്ക് ഭീഷണി തീര്‍ക്കുന്നില്ലെന്നാണ് മുരളി വിജയ് പറയുന്നത്. രാജ്യത്തിന് വേണ്ടി ടെസ്റ്റില്‍ 4000 റണ്‍സ് ഞാന്‍ നേടിയിട്ടുണ്ട്. ഞാന്‍ നന്നായി കളിക്കുന്നത് കൊണ്ടാണ് അത്രയും റണ്‍സ് സ്‌കോര്‍ ചെയ്യുവാനായത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ബുദ്ധിമുട്ട് നിറഞ്ഞ സാഹചര്യങ്ങളില്‍ ഞാന്‍ റണ്‍സ് കണ്ടെത്തി. സെവാഗും, ഗംഭീറും ഇന്ത്യയ്ക്കായി കളിക്കുന്ന സമയത്താണ് താന്‍ ഇടം കണ്ടെത്തിയത് എന്നും മുരളി വിജയ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com