നാല് ദിവസത്തിനിടെ രണ്ടാം വട്ടവും റയലിനെ പൊട്ടിച്ചു, ലാ ലീഗ കിരീടത്തോട് അടുത്ത് ബാഴ്‌സ

മെസിയുടെ മുഖത്തേക്കെത്തിയ റാമോസിന്റെ കൈകളായിരുന്നു എല്‍ ക്ലാസിക്കോയുടെ ആവേശം വീണ്ടും കൂട്ടിയത്
നാല് ദിവസത്തിനിടെ രണ്ടാം വട്ടവും റയലിനെ പൊട്ടിച്ചു, ലാ ലീഗ കിരീടത്തോട് അടുത്ത് ബാഴ്‌സ

നാല് ദിവസത്തിന് ഇടയിലെ രണ്ടാമത്തെ എല്‍ ക്ലാസിക്കോയിലും ജയം പിടിച്ച് ബാഴ്‌സ. 26ാം മിനില്‍ ഇവാന്‍ റാക്കിട്ടിച്ചില്‍ നിന്നും വന്ന ഗോള്‍ ബലത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സ ജയിച്ചു കയറിയത്. കോപ്പ ഡെല്‍ റേയില്‍ നിന്നും റയലിനെ പുറത്താക്കിയതിന് ശേഷം എല്‍ ക്ലാസിക്കോയിലേക്ക് എത്തി ലാ ലീഗ കിരീടം എന്ന സാധ്യതയും റയലിന്റെ മുന്നില്‍ നിന്നും ബാഴ്‌സ തട്ടിമാറ്റുന്നു. 

മെസിയുടെ മുഖത്തേക്കെത്തിയ റാമോസിന്റെ കൈകളായിരുന്നു എല്‍ ക്ലാസിക്കോയുടെ ആവേശം വീണ്ടും കൂട്ടിയത്. റയലിനേക്കാള്‍ 12 പോയിന്റ് മുന്നിലാണ് ബാഴ്‌സ ഇപ്പോള്‍. സുവാരസും മെസിയും നിശബ്ദമായി മൈതാനത്ത് കളിച്ചപ്പോള്‍ പിക്വെയും ലാന്‍ഗ്ലെറ്റുമായിരുന്നു ബാഴ്‌സയുടെ ഹീറോസ്. 

എല്‍ ക്ലാസിക്കോ ചരിത്രത്തിലും റയലിന് മേല്‍ ബാഴ്‌സ ഈ ജയത്തോടെ എത്തി. 96 വട്ടമാണ് എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സ ജയിച്ചു കയറിയിരിക്കുന്നത്. 95 വട്ടമാണ് റയല്‍ ജയിച്ചത്. റയലിനെതിരായ ബാഴ്‌സയുടെ തുടര്‍ച്ചയായ നാലാം ജയമാണ് ഇത്. 2004ന് ശേഷം ഇത് ആദ്യമായിട്ടാണ് നാല് ജയം ബാഴ്‌സ തുടരെ നേടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com