ഒന്നാമന്‍ കോഹ് ലിയെ, വില്യംസണ്‍ 'ക്ലീന്‍ ബൗള്‍ഡാ'ക്കുമോ? ഐസിസി ടെസ്റ്റ് റാങ്കിങില്‍ പൊരിഞ്ഞ പോരാട്ടം

നിലവിലെ ഫോം അടുത്ത രണ്ട് കളിയിലും തുടരാനായാല്‍ കോഹ് ലിയെ വില്യംസണ്‍ പാട്ടും പാടി പിന്തള്ളും. ഇപ്പോള്‍ ഓസീസിനെതിരായ മത്സരത്തില്‍ ഇന്ത്യയെ നയിക്കുന്ന കോഹ് ലിയാവട്ടെ ലോക കപ്പ് വരെ ഒരു ടെസ്റ്റ് മത്സരവും
ഒന്നാമന്‍ കോഹ് ലിയെ, വില്യംസണ്‍ 'ക്ലീന്‍ ബൗള്‍ഡാ'ക്കുമോ? ഐസിസി ടെസ്റ്റ് റാങ്കിങില്‍ പൊരിഞ്ഞ പോരാട്ടം

ദുബൈ: ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി ഒന്നാം സ്ഥാനത്ത്. എന്നാല്‍ 922 പോയന്റുള്ള കോഹ് ലിക്ക് കടുത്ത വെല്ലുവിളിയുമായി ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍ തൊട്ടുപിന്നാലെയെത്തിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ നേടിയ ഇരട്ട സെഞ്ചുറിയാണ് ന്യൂസിലന്‍ഡ് ക്യാപ്ടനെ പോയന്റുപട്ടികയില്‍ ബഹുദൂരം മുന്നിലെത്തിച്ചത്. ഇന്ത്യന്‍ നായകനെ മറികടക്കാന്‍ വില്യംസണ് ഇനി വേണ്ടത് വെറും ഏഴ് പോയന്റ് മാത്രമാണ്. ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകള്‍ കൂടി ശേഷിക്കുന്നത് പ്രതീക്ഷ നല്‍കുന്നുമുണ്ട്. 

നിലവിലെ ഫോം അടുത്ത രണ്ട് കളിയിലും തുടരാനായാല്‍ കോഹ് ലിയെ വില്യംസണ്‍ പാട്ടും പാടി പിന്തള്ളും. ഇപ്പോള്‍ ഓസീസിനെതിരായ മത്സരത്തില്‍ ഇന്ത്യയെ നയിക്കുന്ന കോഹ് ലിയാവട്ടെ ലോക കപ്പ് വരെ ഒരു ടെസ്റ്റ് മത്സരവും കളിക്കുന്നതുമില്ല. 

881 പോയന്റുമായി ചേതേശ്വര്‍ പൂജാരയാണ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ മൂന്നാമത്.  രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ കൂടി ഫോം പുറത്തെടുത്താല്‍ ഇന്ത്യന്‍ നായകനെ അട്ടിമറിച്ച് കെയ്‌നിന് ഒന്നാം സ്ഥാനം നേടാം. റിച്ചാര്‍ഡ് ഹാര്‍ഡ്‌ലിക്ക് ശേഷം ഇതാദ്യമായാണ് ഒരു ന്യുസീലന്‍ഡ് താരം 900 പോയന്റ് കടക്കുന്നത്.
 
ഹാമില്‍ട്ടനിലെ മികച്ച പ്രകടനത്തോടെ ന്യൂസീലന്‍ഡ് ഓപണര്‍മാരായ ടോം ലാഥമും ജീത് റാവലും ഐസിസി റാങ്ക് മെച്ചപ്പെടുത്തിയിട്ടുണ്ട്. ബൗളിങില്‍ ഓസ്‌ട്രേലിയയുടെ പാറ്റ് കുമിന്‍സും  ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. രവീന്ദ്ര ജഡേജ അഞ്ചാമതും ആര്‍ അശ്വിന്‍ പട്ടികയില്‍ പത്താമതുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com