രോഹിത്തും ധവാനും പിന്നിലാക്കിയത് സച്ചിന്‍-സെവാഗ് കൂട്ടുകെട്ടിനെ; രോഹിത്ത് കോഹ് ലിയേയും മറികടന്നു

രാജ്യാന്തര തലത്തിലേക്ക് വരുമ്പോള്‍ ഓപ്പണിങ്ങില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത കൂട്ടുകെട്ടില്‍ നാലാമതാണ് രോഹിത്തും ധവാനും
രോഹിത്തും ധവാനും പിന്നിലാക്കിയത് സച്ചിന്‍-സെവാഗ് കൂട്ടുകെട്ടിനെ; രോഹിത്ത് കോഹ് ലിയേയും മറികടന്നു

മോഹാലിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ രോഹിത്തും ധവാനും ചേര്‍ന്ന് തീര്‍ത്ത കൂട്ടുകെട്ടോടെ ഇരുവരും പിന്നിലാക്കിയത്  സച്ചിനേയും സെവാഗിനേയും. നാലാം ഏകദിനത്തില്‍ 193 റണ്‍സ് പാര്‍ട്ണര്‍ഷിപ്പ് തീര്‍ത്ത രോഹിത്-ധവാന്‍ സഖ്യം ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന രണ്ടാമത്തെ ജോഡിയായി. 

4387 റണ്‍സ് വാരിയ സെവാഗ്- സച്ചിന്‍ സഖ്യത്തെയാണ് അവര്‍ മറികടന്നത്. 8227 റണ്‍സ് 176 ഇന്നിങ്‌സില്‍ നിന്നും വാരിയ സച്ചിന്‍-ഗാംഗുലി കൂട്ടുകെട്ടാണ് ഒന്നാമത്. 4332 റണ്‍സ്  വാരിയ ദ്രാവിഡ്-ഗാംഗുലി സഖ്യമാണ് നാലാമത്. 4328 റണ്‍സ് നേടിയ രോഹിത്-കോഹ് ലി സഖ്യമാണ് അഞ്ചാം സ്ഥാനത്ത്. 

രാജ്യാന്തര തലത്തിലേക്ക് വരുമ്പോള്‍ ഓപ്പണിങ്ങില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത കൂട്ടുകെട്ടില്‍ നാലാമതാണ് രോഹിത്തും ധവാനും. സച്ചിനും ഗാംഗുലിയും 136 ഇന്നിങ് ഓപ്പണ്‍ ചെയ്ത് നേടിയ 6606 സഖ്യമാണ് രാജ്യാന്തര തലത്തില്‍ രോഹിത്തിനും ധവാനും മുന്നിലുള്ളത്. ആദം ഗില്‍ക്രിസ്റ്റ്-മാത്യു ഹെയ്ഡന്‍ സഖ്യം(5372 റണ്‍സ്) ആണ് സച്ചിനും ഗാംഗുലിക്കും പിന്നിലുള്ളത്. 

രോഹിത്-ധവാന്‍ സഖ്യം ഇത് 15ാം വട്ടമാണ് 100ന് മുകളില്‍ കൂട്ടുകെട്ട് തീര്‍ക്കുന്നത്. നാട്ടില്‍ വേഗത്തില്‍ 3000 റണ്‍സ് തികച്ചതിന്റെ റെക്കോര്‍ഡും രോഹിത് തന്റെ പേരിലാക്കിയിട്ടുണ്ട്. കോഹ് ലിയെയാണ് രോഹിത് പിന്നിലാക്കിയത്. 58 ഇന്നിങ്‌സാണ് ഇന്ത്യയില്‍ 3000 റണ്‍സ് പിന്നിടാന്‍ രോഹിത്തിന് വേണ്ടി വന്നത്. കോഹ് ലി എടുത്തത് 6. മത്സരങ്ങളും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com