എന്തൊരു നാണക്കേടാണ്! അതും ഉദ്ഘാടന മത്സരത്തില്‍ തന്നെ, അതും രണ്ടാം വട്ടം!

ഐപിഎല്‍ ചരിത്രത്തിലെ ആറാമത്തെ ഏറ്റവും ചെറിയ സ്‌കോറിനാണ് കോഹ് ലിയും സംഘവും ചെന്നൈയ്‌ക്കെതിരെ പുറത്തായത്
എന്തൊരു നാണക്കേടാണ്! അതും ഉദ്ഘാടന മത്സരത്തില്‍ തന്നെ, അതും രണ്ടാം വട്ടം!

ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കാറ്റടിച്ചിട്ടെന്ന പോലെ വീഴുകയായിരുന്നു ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. എന്നാല്‍ ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇത് ആദ്യമായിട്ടല്ല ബാംഗ്ലൂര്‍ ഇങ്ങനെ വീഴുന്നത്. ഇതിന് മുന്‍പും 100ല്‍ താഴെ റണ്‍സിന് സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ബാംഗ്ലൂര്‍ പുറത്തായിട്ടുണ്ട്. 

ഐപിഎല്‍ ചരിത്രത്തിലെ ആറാമത്തെ ഏറ്റവും ചെറിയ സ്‌കോറിനാണ് കോഹ് ലിയും സംഘവും ചെന്നൈയ്‌ക്കെതിരെ പുറത്തായത്. 2008ലെ ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരത്തിലാണ് ബാംഗ്ലൂര്‍ 100ല്‍ താഴെ റണ്‍സിന് പുറത്തായത്. 82 റണ്‍സായിരുന്നു അന്ന് ബാംഗ്ലൂരിന്റെ സ്‌കോര്‍. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സായിരുന്നു എതിരാളികള്‍. 

ചെന്നൈയ്‌ക്കെതിരെ നേടിയ 70 റണ്‍സ് ബാംഗ്ലൂരിന്റെ ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ ചെറിയ സ്‌കോറാണ്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ചെറിയ ആറ് ടീം ടോട്ടല്‍ എടുക്കുമ്പോള്‍ മൂന്ന് വട്ടം ബാംഗ്ലൂരിന്റെ പേര് വരുന്നു. ചെപ്പോക്കില്‍ ഭാജിയെ ഇറക്കിയുള്ള ധോനിയുടെ അപ്രതീക്ഷിത നീക്കമാണ് കോഹ് ലിപ്പടയെ ഉലച്ചത്. 

കോഹ് ലി, മൊയിന്‍ അലി, ഡിവില്ലിയേഴ്‌സ് ഉള്‍പ്പെടെ ബാംഗ്ലൂരിന്റെ മൂന്ന് മുന്‍ നിര വിക്കറ്റുകളും ഭാജി പിഴുതു. ഹെറ്റ്‌മെയര്‍ റണ്‍ഔട്ടായപ്പോള്‍ താഹിറും, ജഡേജയും ചേര്‍ന്ന് പിന്നെയുള്ള ബാംഗ്ലൂര്‍ ബാറ്റ്‌സ്മാന്‍മാരേയും ഒന്നിന് പിറകെ ഒന്നായി മടക്കി. ബാംഗ്ലൂര്‍ നിരയില്‍ 9 താരങ്ങളാണ് രണ്ടക്കം കാണാതെ പുറത്തായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com