അശ്വിന്‍ ആരേയും ചതിച്ചിട്ടില്ല, മങ്കാദിങ്ങില്‍ അശ്വിന് പിന്തുണയുമായി രാഹുല്‍ ദ്രാവിഡ്‌

വ്യക്തിപരമായി ചിന്തിച്ചാല്‍, അശ്വിന്‍ ബട്ട്‌ലര്‍ക്ക് ഒരു മുന്നറിയിപ്പ് കൊടുക്കണമായിരുന്നു എന്നുമാണ്‌ രാഹുല്‍ ദ്രാവിഡ് പറയുന്നത്
അശ്വിന്‍ ആരേയും ചതിച്ചിട്ടില്ല, മങ്കാദിങ്ങില്‍ അശ്വിന് പിന്തുണയുമായി രാഹുല്‍ ദ്രാവിഡ്‌

രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്ട്‌ലറെ മങ്കാദിങ്ങിലൂടെ അശ്വിന്‍ പുറത്താക്കിയ സംഭവത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ മുന്‍ താരം രാഹുല്‍ ദ്രാവിഡ്. മങ്കാദിങ് നിയമവിധേയമാണ് എന്നതിനാല്‍ അശ്വിന് ആ രീതി പ്രാവര്‍ത്തികമാക്കുവാനുള്ള അവകാശമുണ്ട്. എന്നാല്‍ വ്യക്തിപരമായി ചിന്തിച്ചാല്‍, അശ്വിന്‍ ബട്ട്‌ലര്‍ക്ക് ഒരു മുന്നറിയിപ്പ് കൊടുക്കണമായിരുന്നു എന്നുമാണ്‌ രാഹുല്‍ ദ്രാവിഡ് പറയുന്നത്. 

നിയമത്തില്‍ അതുണ്ടെന്ന കാര്യം വ്യക്തമാണ്. അതിനാല്‍ ആരെങ്കിലും അത് ചെയ്യാന്‍ മുതിര്‍ന്നാല്‍ കുറ്റം പറയുവാനാവില്ല. എന്നാല്‍ ആദ്യം മുന്നറിയിപ്പ് കൊടുക്കണമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. അത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. വ്യത്യസ്തമായി ചിന്തിക്കുന്നവരുടെ കാഴ്ചപ്പാടിനെ താന്‍ ബഹുമാനിക്കുന്നതായും ദ്രാവിഡ് പറഞ്ഞു. 

മങ്കാദിങ് ചെയ്തതിലൂടെ അശ്വിന്റെ സ്വഭാവം മോശമാണ് എന്ന രീതിയിലെല്ലാം വരുന്ന അഭിപ്രായങ്ങള്‍ അംഗീകരിക്കുവാന്‍ കഴിയില്ല. അശ്വിന് സ്വന്തം തീരുമാനമെടുക്കുവാനുള്ള അവകാശമുണ്ട്. തനിക്കുള്ള അവകാശത്തിനുള്ളില്‍ നിന്നുകൊണ്ടാണ് അശ്വിന്‍ അത് ചെയ്തിരിക്കുന്നത്. അശ്വിന്‍ ഇതിലൂടെ ഒരു മോശം വ്യക്തിയാവുന്നില്ലെന്നും ദ്രാവിഡ് പറഞ്ഞു. 

ഇതിലൂടെ വ്യക്തമാകുന്നത് അശ്വിന്റെ സ്വഭാവം അല്ല. നിയമത്തെ അശ്വിന്‍ എങ്ങിനെ വായിക്കുന്നു എന്നതാണ് നമുക്കിവിടെ കാണുവാനാവുന്നത്. ആരേയും അശ്വിന്‍ വഞ്ചിക്കുകയോ, കബളിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ദ്രാവിഡ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com