ബൂമ്ര മുംബൈയില്‍ അല്ലേ? പിന്നെ ബാംഗ്ലൂരിനായി നെറ്റ്‌സില്‍ പന്തെറിയുന്നത്? ബൂമ്രയല്ലാതെ വേറാരാണ്? 

നെറ്റ്‌സില്‍ ബാംഗ്ലൂര്‍ താരങ്ങള്‍ പരിശീലനം നടത്തുന്നതിന് ഇടയിലാണ് ഓറഞ്ച് കുപ്പായത്തില്‍ പന്തെറിയുന്ന ബൂമ്രയെ മാധ്യമങ്ങള്‍ കണ്ടെത്തിയത്
ബൂമ്ര മുംബൈയില്‍ അല്ലേ? പിന്നെ ബാംഗ്ലൂരിനായി നെറ്റ്‌സില്‍ പന്തെറിയുന്നത്? ബൂമ്രയല്ലാതെ വേറാരാണ്? 

ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കൈകളില്‍ നിന്നും തോല്‍വി വഴങ്ങിയതിന്റെ ആഘാതത്തില്‍ നിന്നും പുറത്തു വരികയാണ് കോഹ് ലിയുടേയും സംഘത്തിന്റേയും ലക്ഷ്യം. മുംബൈ ഇന്ത്യന്‍സാണ് ബാംഗ്ലൂരിന്റെ അടുത്ത എതിരാളികള്‍. മുംബൈയ്‌ക്കെതിരായ മത്സരത്തിനായി നെറ്റ്‌സില്‍ ബാംഗ്ലൂര്‍ താരങ്ങള്‍ പരിശീലനം നടത്തുന്നതിന് ഇടയിലാണ് ഓറഞ്ച് കുപ്പായത്തില്‍ പന്തെറിയുന്ന ബൂമ്രയെ മാധ്യമങ്ങള്‍ കണ്ടെത്തിയത്. 

നെറ്റ്‌സില്‍ ബൂമ്രയുടെ അതേ ബൗളിങ് ആക്ഷനില്‍ പന്തെറിയുന്ന താരത്തെ കണ്ട് ആരാധകരും ഞെട്ടി. ഇത് ആരെന്ന ചോദ്യം സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നതോടെ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ട്വിറ്ററില്‍ ആ താരത്തെ കുറിച്ച് വെളിപ്പെടുത്തി. ബാംഗ്ലൂരിന്റെ ബൂമ്രയുടെ പേര് മഹേഷ് കുമാര്‍ എന്നാണ്. ആര്‍സിബിയുടെ ബൗളിങ് കോച്ച് ആശിഷ് നെഹ്‌റ സമ്മാനമായി നല്‍കിയ ഷൂസ് ധരിച്ചാണ് യുവതാരത്തിന്റെ കളി. 

ബാംഗ്ലൂരിന് ബൂമ്രയെ കിട്ടിയതിന്റെ കൗതുകത്തിലാണ് ഓറഞ്ച് പടയുടെ ആരാധകര്‍. പ്ലേയിങ് ഇലവനിലേക്ക് ഈ യുവതാരം പന്തെറിയുവാന്‍ എത്തുമോയെന്ന് വ്യക്തമല്ല. മുംബൈയ്‌ക്കെതിരെ ബാംഗ്ലൂര്‍ ഇറങ്ങുമ്പോള്‍ ബൂമ്ര തീര്‍ത്തേക്കാവുന്ന ഭീഷണി മറികടക്കുന്നതിനാണ് നെറ്റ്‌സിലെ കോഹ് ലിയുടേയും സംഘത്തിന്റെയും പരിശീലനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com