തലയുടെ കടന്നാക്രമണം; രാജസ്ഥാനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഭേദപ്പെട്ട സ്‌കോര്‍

തലയുടെ കടന്നാക്രമണം; രാജസ്ഥാനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഭേദപ്പെട്ട സ്‌കോര്‍

നിശ്ചിത 20 ഓവറില്‍ ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് കണ്ടെത്തി

ചെന്നൈ: ക്യാപ്റ്റന്‍ എംഎസ് ധോണി അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങിന്റെ പിന്‍ബലത്തില്‍ ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നേടി രാജസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് കണ്ടെത്തി. 

കളിയുടെ തുടക്കം മുതല്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിച്ച് രാജസ്ഥാന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞതോടെ ചെന്നൈ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. 13.4 ഓവറില്‍ സുരേഷ് റെയ്‌ന നാലാം വിക്കറ്റായി പുറത്താകുമ്പോള്‍ 88 റണ്‍സ് മാത്രമായിരുന്നു ചെന്നൈയ്ക്കുണ്ടായിരുന്നത്. 

പിന്നീട് ക്യാപ്റ്റന്‍ ധോണി നടത്തിയ മിന്നലാക്രമണമാണ് ചെന്നൈയുടെ സ്‌കോര്‍ ഉയര്‍ത്തിയത്. 46 പന്തില്‍ നാല് വീതം സിക്‌സും ഫോറും പറത്തി ധോണി 75 റണ്‍സുമായി പുറത്താകാതെ നിന്നു. 

റെയ്‌ന 32 പന്തില്‍ 36 റണ്‍സും ബ്രാവോ 16 പന്തില്‍ 27 റണ്‍സും കണ്ടെത്തി. രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com