ഇന്ത്യക്ക് നഷ്ടം; ടി20 റാങ്കിങില്‍ അഞ്ചാം സ്ഥാനത്തേക്ക് വീണു; ഒന്നാം റാങ്ക് നിലനിര്‍ത്തി പാക്കിസ്ഥാന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd May 2019 03:33 PM  |  

Last Updated: 03rd May 2019 03:33 PM  |   A+A-   |  

1541067974-4542

 

ദുബായ്: ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി. മൂന്ന് സ്ഥാനങ്ങള്‍ നഷ്ടമായി ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങി. ചിരവൈരികളായ പാക്കിസ്ഥാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇന്ത്യയെ പിന്തള്ളി ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 

2009ലെ ടി20 ലോക ചാമ്പ്യമാരായ പാക്കിസ്ഥാന്‍ 286 പോയിന്റുകളുമായാണ് ഒന്നാം റാങ്ക് നിലനിര്‍ത്തിയത്. രണ്ടാമതുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 262 പോയിന്റുകള്‍. മൂന്നാം സ്ഥാനത്ത് ഇംഗ്ലണ്ടാണ്. അവര്‍ക്ക് 261 പോയിന്റ്. നാലാമതുള്ള ഓസ്‌ട്രേലിയക്കും ഇതേ പോയിന്റ് തന്നെ. ഇന്ത്യക്ക് 260 പോയിന്റുകള്‍. 

ന്യൂസിലന്‍ഡാണ് ആറാം സ്ഥാനത്ത്. ഫ്ഗാനിസ്ഥാനും ശ്രീലങ്കയും ഒരു സ്ഥാനം മെച്ചപ്പെടുത്തി. ഇരു ടീമുകളും എഴ്, എട്ട് സ്ഥാനങ്ങളിലേക്കാണ് കയറിയത്. അതേസമയം രണ്ട് തവണ ലോക ചാമ്പന്‍മാരായ വെസ്റ്റിന്‍ഡീസ് ഒന്‍പതാം സ്ഥാനത്തേക്ക് വീണു. ബംഗ്ലാദേശാണ് പത്താം റാങ്കില്‍. 

ക്രിക്കറ്റിന്റെ ആഗോള പ്രചാരണം ലക്ഷ്യമിട്ട് ഐസിസി 80ഓളം രാജ്യങ്ങളെ ഉള്‍ക്കൊള്ളിച്ചാണ് പുതിയ ടി20 റാങ്ക് പട്ടിക പുറത്തിറക്കിയിരിക്കുന്നത്.