സൂപ്പര്‍ ഓവറില്‍ ഹൈദരാബാദിന് തോല്‍വി ; മുംബൈ പ്ലേ ഓഫില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd May 2019 05:17 AM  |  

Last Updated: 03rd May 2019 05:17 AM  |   A+A-   |  

 

മുംബൈ: സൂപ്പര്‍ ഓവറില്‍ സണ്‍റൈസേഴ്‌സ്‌  ഹൈദരാബാദിനെ  മലര്‍ത്തിയടിച്ച് മുംബൈ ഐപിഎല്‍ പ്ലേ ഓഫില്‍ കടന്നു. 163 റണ്‍സ് വിജയലക്ഷ്യവുമായി കളിക്കാനിറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറില്‍ 162 റണ്‍സിലെത്തിയതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്. പക്ഷേ സൂപ്പര്‍ ഓവറില്‍ ഭാഗ്യം മുംബൈയ്‌ക്കൊപ്പമായിരുന്നു.

ടോസ് നേടി ബാറ്റിങിനിറങ്ങിയ മുംബൈ,20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 162 റണ്‍സ് നേടിയത്. ക്വിന്റണ്‍ ഡികോക്കിന്റെ അര്‍ധ സെഞ്ചുറിയാണ് പ്ലേഓഫിലേക്കുള്ള യാത്രയില്‍ മുംബൈയ്ക്ക് നിര്‍ണായകമായത്. സൂര്യ കുമാര്‍ യാദവ് (23), ഹാര്‍ദ്ദിക് പാണ്ഡ്യ (18) ക്രുനാല്‍ പാണ്ഡ്യ (മൂന്ന് പന്തില്‍ ഒന്‍പത് എന്നിവരാണ് മുംബൈയ്ക്ക് വേണ്ടി തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തത്.