ഗംഭീറിന് ഭ്രാന്താണ്, എന്റെ ആശുപത്രിയില്‍ ചികിത്സിക്കാം; ഗംഭീറിന് അഫ്രീദിയുടെ തിരിച്ചടി, പോര് മുറുകുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th May 2019 11:10 AM  |  

Last Updated: 05th May 2019 11:10 AM  |   A+A-   |  

AFRIDIGAMBHIR

 

അഫ്രിദിയുടെ ആത്മകഥയിലെ തനിക്കെതിരായ പരാമര്‍ശങ്ങള്‍ക്ക്, താങ്കളെ ഞാന്‍ തന്നെ ഒരു മാനിസിക രോഗ വിദഗ്ധനെ കാണിക്കാം എന്ന് പറഞ്ഞായിരുന്നു ഗംഭീര്‍ തിരിച്ചടിച്ചത്. ഇന്ത്യയുടേയും പാകിസ്താന്റേയും മുന്‍ ക്രിക്കറ്റ് താരങ്ങള്‍ തമ്മിലുള്ള പോര് അവിടംകൊണ്ടും അവസാനിക്കുന്നില്ല. ഗംഭീറിന് മാനസീക രോഗമാണ്. അദ്ദേഹത്തിന് താത്പര്യമുണ്ടെങ്കില്‍ എന്റെ ആശുപത്രിയില്‍ തന്നെ അദ്ദേഹത്തെ ചികിത്സിക്കാം എന്നാണ് ഗംഭീറിന് മറുപടിയായുള്ള ട്വീറ്റില്‍ അഫ്രീദി പറയുന്നത്. 

ഇവിടേക്കെത്തി ചികിത്സ നേടുന്നതിന് ഗംഭീറിന് വിസ പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ അതെല്ലാം ഞാന്‍ വേഗത്തിലാക്കി തരാം എന്നും അഫ്രീദി പറയുന്നു. അഫ്രീദിയുടെ ആത്മകഥയായ ഗെയിം ചെയ്ഞ്ചറിലെ പരാമര്‍ശങ്ങളോടെയായിരുന്നു ഇരുവരും തമ്മിലുള്ള പോര് തുടങ്ങിയത്. ഡോണ്‍ ബ്രാഡ്മാന്റേയും, ജെയിംസ് ബോണ്ടിന്റേയും സ്വഭാവങ്ങള്‍ കൂടിച്ചേര്‍ന്നത് പോലെയാണ് ഗംഭീര്‍ പെരുമാറുന്നത് എന്നായിരുന്നു അഫ്രീദിയുടെ വാക്കുകള്‍. 

ഗംഭീറിന് ഭയങ്കര മനോഭാവമാണ്, പക്ഷേ വലിയ റെക്കോര്‍ഡുകള്‍ ഒന്നുമില്ല എന്നും ഗംഭീറിനെ കുറിച്ച് അഫ്രീദിയുടെ ആത്മകഥയില്‍ പറയുന്നു. ഇതിനോട് തന്റെ ട്വിറ്ററിലൂടെയാണ് ഗംഭീര്‍ തിരിച്ചടിച്ചത്. മെഡിക്കല്‍ ടൂറിസത്തിന്റെ ഭാഗമായി ഞങ്ങള്‍ പാകിസ്താനികള്‍ക്ക് വിസ അനുവദിക്കുന്നുണ്ട്. നിങ്ങളെ ഞാന്‍ തന്നെ ഒരു മാനസികരോഗ വിദഗ്ധന്റെ അടുത്തെത്തിക്കാം എന്നും ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു. 

ചില എതിര്‍പ്പുകള്‍ വ്യക്തിപരമായിരിക്കും. ചിലത് തൊഴിലിന്റെ ഭാഗവും. ഗംഭീറിന്റെ മനോഭാവമാണ് പ്രശ്‌നം. ഒരു വ്യക്തിത്വവും ഇല്ല ഗംഭീറിന്. കുറേ മനോഭാവങ്ങള്‍ അല്ലാതെ ക്രിക്കറ്റില്‍ റെക്കോര്‍ഡുകളൊന്നും ഗംഭീറിന്റെ പേരിലില്ല. എനിക്ക് പോസിറ്റീവായ വ്യക്തികളെയാണ് ഇഷ്ടം. അവര്‍ ആക്രമണോത്സുകത കാണിക്കുമെങ്കിലും പ്രശ്‌നമില്ല. എന്നാല്‍ ഗംഭീര്‍ പോസിറ്റീവായ ഒരു വ്യക്തിയേ അല്ലെന്നും അഫ്രീദി തന്റെ ബുക്കില്‍ എഴുതുന്നു.