ഈ തലമുറയിലെ വീരേന്ദര്‍ സെവാഗാണ് റിഷഭ് പന്ത്; പക്ഷേ സഞ്ജയ് മഞ്ജരേക്കര്‍ ഒരു മുന്നറിയിപ്പും നല്‍കുന്നു

പന്തിനെ പുകഴ്ത്തി എത്തുന്നവരുടെ കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിലായി വരുന്നത് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറാണ്
ഈ തലമുറയിലെ വീരേന്ദര്‍ സെവാഗാണ് റിഷഭ് പന്ത്; പക്ഷേ സഞ്ജയ് മഞ്ജരേക്കര്‍ ഒരു മുന്നറിയിപ്പും നല്‍കുന്നു

രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചതിന് പിന്നാലെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ തന്നിലേക്ക് എത്തിച്ചാണ് യുവതാരം റിഷഭ് പന്തിന്റെ കളിയെല്ലാം. മാച്ച് വിന്നറായും, ക്രിക്കറ്റ് സെന്‍സേഷനായുമെല്ലാം പന്തിനെ ആരാധകര്‍ കണ്ടു കഴിഞ്ഞു. പന്തിനെ പുകഴ്ത്തി എത്തുന്നവരുടെ കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിലായി വരുന്നത് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറാണ്.

ഈ തലമുറയിലെ വീരേന്ദര്‍ സെവാഗാണ് റിഷഭ് പന്ത് എന്നാണ് സഞ്ജയ് പറയുന്നത്. വ്യത്യസ്തമായി നമ്മള്‍ കൈകാര്യം ചെയ്യേണ്ട കളിക്കാരനാണ് അദ്ദേഹം. എങ്ങനെയാണോ പന്ത്, അങ്ങനെ തന്നെയാവാന്‍ അയാളെ അനുവദിക്കുക. നിങ്ങള്‍ക്ക് അവനെ സെലക്ട് ചെയ്യുകയോ ഒഴിവാക്കുകയോ ചെയ്യാം. എന്നാല്‍ ഒരിക്കലും ശൈലി മാറ്റാന്‍ ശ്രമിക്കാതിരിക്കുക എന്നാണ് സഞ്ജയ് മഞ്ജരേക്കര്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചത്. 

ഐപിഎല്‍ എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ സമ്മര്‍ദ്ദ ഘട്ടത്തില്‍ ഒരോവറില്‍ 21 റണ്‍സ് അടിച്ചെടുത്താണ് പന്ത് വീണ്ടും എല്ലാവരേയും ഞെട്ടിച്ചത്. 21 പന്തില്‍ 49 റണ്‍സ് അടിച്ചു കൂട്ടിയ പന്തിന്റെ ഇന്നിങ്‌സിന്റെ ബലത്തിലാണ് സണ്‍റൈസേഴ്‌സിനെ തോല്‍പ്പിച്ച് ഡല്‍ഹി പ്ലേഓഫീല്‍ ചെന്നൈയെ നേരിടാന്‍ വരുന്നത്. ഡല്‍ഹിയെ നേരിടുമ്പോള്‍ ചെന്നൈയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയും പന്ത് തന്നെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com