ധോണിയെയും സംഘത്തെയും പിടിച്ചുകെട്ടാന്‍ ഋഷഭ് പന്ത്‌?; മുംബൈയുടെ എതിരാളികളെ ഇന്നറിയാം

ഇന്ന് ജയിക്കുന്നവര്‍ 12ന് മുംബൈ ഇന്ത്യന്‍സുമായി ഫൈനലില്‍ ഏറ്റുമുട്ടും
ധോണിയെയും സംഘത്തെയും പിടിച്ചുകെട്ടാന്‍ ഋഷഭ് പന്ത്‌?; മുംബൈയുടെ എതിരാളികളെ ഇന്നറിയാം

വിശാഖപട്ടണംഐപിഎല്‍ ക്രിക്കറ്റില്‍ ഫൈനല്‍ തേടി ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും മുഖാമുഖം. ഇന്ന് ജയിക്കുന്നവര്‍ 12ന് മുംബൈ ഇന്ത്യന്‍സുമായി ഫൈനലില്‍ ഏറ്റുമുട്ടും. രാത്രി ഏഴരയ്ക്കാണ് കളി.

ആദ്യ പ്ലേഓഫില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ മുംബൈ ഇന്ത്യന്‍സിനോട് ആറ് വിക്കറ്റിന് തോറ്റിരുന്നു. ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെ രണ്ടു വിക്കറ്റിന് തോല്‍പ്പിച്ചാണ് ഡല്‍ഹി ചെന്നൈയെ നേരിടാന്‍ യോഗ്യത നേടിയത്. ഡല്‍ഹി ആദ്യ ഫൈനലാണ് സ്വപ്‌നം കാണുന്നത്. ലോകകപ്പ് ടീമില്‍ ഇടംകിട്ടാതിരുന്ന വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ ഫോമിലാണ് ഡല്‍ഹിയുടെ ആത്മവിശ്വാസം. ഓപ്പണര്‍മാരായ പ്രൃഥ്വീ ഷായും ശിഖര്‍ ധവാനും ഫോമിലാണ്.

ഈ സീസണില്‍ രണ്ടു കളിയിലും ചെന്നൈക്കായിരുന്നു വിജയം. ആദ്യ കളി ആറു വിക്കറ്റിനും രണ്ടാമത്തേത് 80 റണ്ണിനും ജയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com