ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്ത് ഗോകുലം ഫൈനലില്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 12th May 2019 07:49 PM  |  

Last Updated: 12th May 2019 07:49 PM  |   A+A-   |  

 

കേരള പ്രീമിയര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പിച്ച് ഗോകുലം കേരള ഫൈനലില്‍. പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5–4നാണ് ഗോകുലത്തിന്റെ വിജയം. 

പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ഏറ്റവുമധികം കാണികള്‍ എത്തിയ മല്‍സരത്തില്‍ നിശ്ചിത സമയത്ത് ഇരുടീമിനും ഗോള്‍ നേടാനായില്ല. തികച്ചും വിരസമായ മത്സരത്തില്‍ ഗോളെന്ന് തോന്നുന്ന ഒരു മുന്നേറ്റവും സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല, ഗോകുലം അഞ്ച് പെനല്‍റ്റി കിക്കും ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ആദ്യ കിക്ക് നഷ്ടപ്പെടുത്തി. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച എല്ലാ മല്‍സരങ്ങളും വിജയിച്ചാണ് ഗോകുലം സെമിയിലെത്തിയത്.

ഫൈനലില്‍ ഇന്ത്യന്‍ നേവിയാണ് ഗോകുലത്തിന്റെ എതിരാളികള്‍ . അടുത്ത ശനിയാഴ്ചയാണ് ഫൈനല്‍